മുംബൈ: ഷൂട്ടിങിനിടെ തീ കൊണ്ട് കളിച്ച സല്‍മാനെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ബാസ്ഖാന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ തീയിലും പുകയിലും സാഹസികമായ രംഗം തുടര്‍ച്ചയായി ചിത്രീകരിക്കുന്നതിനിടെയാണ് ചൂടും പുകയുമേറ്റ് സല്‍മാന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ട് പോയി ചികിത്സ നല്‍കി.

രണ്ട് ദിവസം വിശ്രമിക്കാനും തീയിലും പുകയിലും നിന്നും മാറിനില്‍ക്കാനും സല്‍മാനോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏതായാലും സാഹസിക രംഗത്ത് സല്‍മാന്‍ ധീരതയോടെ അഭിനയിച്ച ത്രില്ലിലാണ് ആരാധകര്‍