എഡിറ്റര്‍
എഡിറ്റര്‍
സലാം കാശ്മീര്‍ ജനുവരി 3ന് തിയേറ്ററുകളില്‍
എഡിറ്റര്‍
Wednesday 1st January 2014 3:18pm

suresh-gopi-and-jayaram

ജോഷിയുടെ സലാം കാശ്മീര്‍ ജനുവരി 3ന് പുറത്തിറങ്ങും. ജയറാമും സുരേഷ് ഗോപിയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ചിത്രം നിര്‍മിക്കുന്നത്.

മിയ, ലാലു അലക്‌സ്, വിജയരാഘവന്‍, പി. ശിവകുമാര്‍, കൃഷ്ണകുമാര്‍, അര്‍ച്ചന, സോന, പൊന്നമ്മ ബാബു, അനൂപ് ചന്ദ്രന്‍, ബൈജു ജോസ് എന്നിവരാണു മറ്റ് താരങ്ങള്‍.

ഷൈജു അന്തിക്കാടിന്റെ കഥയ്ക്ക് സേതു തിരക്കഥ രചിക്കുന്നു. റഫീക്ക് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്റെ സംഗീതം. പശ്ചാത്തല സംഗീതം രാജാമണി.

ചിത്രത്തില്‍ ഒരു ഗാനം ജയറാം ശ്വേത മോഹനൊപ്പം ആലപിച്ചു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

2014 ആദ്യം പുറത്തിറങ്ങുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണിത്.

സുരേഷ് ഗോപി അവതരിപ്പിക്കുന്ന ടോമി ഈപ്പന്‍ ദേവസി, ജയറാമിന്റെ ശ്രീകുമാര്‍ എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. ഇരുവരുടേയും ദുരൂഹത നിറഞ്ഞ മുന്‍കാലം അനാവൃതമാകുന്നതോടെയാണ് കഥ വികസിക്കുന്നത്.

സസ്‌പെന്‍സ് നിറഞ്ഞ ഈ ഫാമിലി ത്രില്ലര്‍ കശ്മീരിലും ഇടുക്കിയിലുമായാണ് ചിത്രീകരിച്ചത്.

Advertisement