എഡിറ്റര്‍
എഡിറ്റര്‍
ഉത്തര്‍പ്രദേശില്‍ ദളിതനെ അല്ലെങ്കില്‍ ഒ.ബി.സി വിഭാഗത്തില്‍ പെട്ടയാളെ മുഖ്യമന്ത്രിയാക്കണം: സാക്ഷി മഹാരാജ്
എഡിറ്റര്‍
Saturday 11th March 2017 1:04pm

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി മുന്നേറുമ്പോള്‍ ആരാകണം മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് പ്രതികരണവുമായി സാക്ഷി മഹാരാജ് എം.പി. ദളിത് അല്ലെങ്കില്‍ ഒ.ബി.സി വിഭാഗത്തില്‍ പെട്ടയാളെ വേണം ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായി ബി.ജെ.പി കൊണ്ടു വരേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്.

സംസ്ഥാനത്ത് 20 മുതല്‍ 22 ശതമാനം വരെ പേര്‍ ദളിത് വിഭാഗവും 27 ശതമാനം പേര്‍ ഒ.ബി.സി വിഭാഗത്തില്‍ പെട്ടവരുമായതിനാലാണ് താന്‍ ഇക്കാര്യം ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം പറഞ്ഞു.


Also Read: പഞ്ചാബില്‍ 10വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ്: തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി-അകാലിദള്‍ സര്‍ക്കാറിനേറ്റ അടി


കേശവ് പ്രസാദ് മൗര്യ, യോഗി ആദിത്യനാഥ് എന്നീ പേരുകളാണ് നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഉത്തര്‍പ്രദേശിലേക്ക് തിരികെയെത്തുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടാണ് സാക്ഷി മഹാരാജ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ലോധി വിഭാഗത്തില്‍ പെട്ടയാളാണ് സാക്ഷി മഹാരാജ്. ഉത്തര്‍പ്രദേശില്‍ ഒ.ബി.സിയില്‍ ഉള്‍പ്പെട്ട വിഭാഗമാണ് ലോധി.


Must Read: മോദി തരംഗവും ബി.ജെ.പി കൊടുങ്കാറ്റുമൊന്നുമല്ല; തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് ഭരണകക്ഷിയ്‌ക്കെതിരായ ജനരോഷം 


അതേസമയം മുഖ്യമന്ത്രി ആരായിരിക്കുമെന്ന കാര്യം പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്ന് തീരുമാനിക്കുമെന്ന് ബി.ജെ.പി വക്താവ് അമന്‍ സിന്‍ഹ പറഞ്ഞു.

15 വര്‍ഷത്തിന് ശേഷമാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നത്. 1996-ലാണ് അവസാനമായി ബി.ജെ.പി ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായത്. ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്നാണ് അന്ന് ബി.ജെ.പി യു.പി ഭരിച്ചത്.


Also Read: യു.പിയില്‍ എന്തുകൊണ്ട് ബി.ജെ.പി ജയിച്ചു?


 

Advertisement