ഹൈദരാബാദ്: കോണ്‍ഗ്രസ് എം.പി. ജഗമോഹന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സാക്ഷി ചാനല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി വീണ്ടും. ബീഹാറിലെ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെടുത്തിയാണ് വിമര്‍ശനം.

ആനുകാലിക സംഭവങ്ങള്‍ വിലയിരുത്തുന്ന പ്രോഗ്രാമിലാണ് ചാനല്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയത്. സ്വാധീനശക്തിയുള്ള ഒരു നേതാവിന്റെ അഭാവമാണ് കോണ്‍ഗ്രസിന്റെ അധപതനത്തിന് കാരണമെന്ന് ചാനല്‍ കുറ്റപ്പെടുത്തി.

നേരത്തെ കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാഗാന്ധയ്‌ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടി സംസ്ഥാന ഘടകത്തോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.