കൊച്ചി: മതാദ്ധ്യക്ഷന്‍മാര്‍ക്കെതിരെ അടൂര്‍ കടമ്പാട് ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അപ്രേം രംഗത്ത്. വാക്കുകള്‍ കൊണ്ട് മാത്രം ദൈവവിശ്വാസിയായിട്ട് കാര്യമില്ലെന്ന് മാര്‍ അപ്രേം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത് ജനാധിപത്യ മൂല്യങ്ങളാണ്.

സ്ഥാനാര്‍ഥികള്‍ സമൂഹത്തോട് നീതി പുലര്‍ത്തണം. അവര്‍ ഏത് ജീവിത ശൈലി സ്വീകരിക്കുന്നുവെന്നോ ഏത് മതത്തില്‍ വിശ്വസിക്കുന്നുവെന്നോ കാര്യം പ്രസക്തമല്ല.

ദൈവവിശ്വാസം നിര്‍ണയിക്കാന്‍ മത മേലധ്യക്ഷന്‍മാര്‍ക്ക് അധികാരമില്ല. ഞാന്‍ ദൈവ വിശ്വാസിയാണെന്ന് പറയുകയും ദൈവത്തിന് നിരക്കാത്തത് ചെയ്യുന്നതും ശരിയല്ല. വാക്കുകള്‍ കൊണ്ട് മാത്രം ദൈവവിശ്വാസിയായിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.