sakariya-novelistതിരുവനന്തപുരം: അല്‍പം പോലും വിമര്‍ശനം ഉള്‍കൊള്ളാന്‍ കഴിയാത്ത വിധം ഡി വൈ എഫ് ഐ മാറിപ്പോയെന്ന് എഴുത്തുകാരന്‍ സക്കറിയ. താന്‍ പറഞ്ഞത് എന്താണെന്ന് തിരിച്ചറിയാന്‍ ഡി വൈ എഫ് ഐക്ക് കഴിഞ്ഞില്ല. ഇത് അപകടകരമായ സ്ഥിതിയാണ്. ഇടതുപക്ഷത്തിന് ഡി വൈ എഫ് ഐയെ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാത്ര കണ്ണൂര്‍ പയ്യന്നൂരില്‍ പുസ്തക പ്രകാശന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിനെ വിമര്‍ശിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് സക്കറിയക്കെതിരെ കൈയ്യേറ്റശ്രമമുണ്ടായിരുന്നു. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. ഡി വി ഐ എഫ് ഐ സംസ്ഥാന കമ്മിറ്റി കയ്യേറ്റശ്രമത്തെ അപലപിച്ചിട്ടുണ്ട്.