ന്യൂദല്‍ഹി: 1984ലെ സിഖ് കൂട്ടക്കൊലക്കേസില്‍ പ്രതിയായ കോണ്‍ഗ്രസ് നേതാവും മുന്‍ എം പി യുമായ സജ്ജന്‍കുമാറിന് ജാമ്യം. ദല്‍ഹി അഡിഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസ് മാര്‍ച്ച് 30ന് വീണ്ടും പരിഗണിക്കും. സജ്ജന്‍കുമാറിന് പുറമെ മറ്റ് ഏഴ് പ്രതികള്‍ക്ക് കൂടി മജിസ്‌ട്രേറ്റ് ലോകേഷ്‌കുമാര്‍ ശര്‍മ്മ ജാമ്യം അനുവദിച്ചിട്ടുണ്ട്. ആള്‍ ജാമ്യത്തിനും അര ലക്ഷം രൂപക്കുമാണ് ജാമ്യം.

984ലെ സിഖ് കൂട്ടക്കൊലക്കേസില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച സജ്ജന്‍കുമാറിന് ഫിബ്രവരി 26ന് ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കലാപത്തില്‍ 3,000ത്തോളം സിഖുകാരാണ് കൊല്ലപ്പെട്ടിരുന്നത്.