എഡിറ്റര്‍
എഡിറ്റര്‍
സജിത ബേട്ടി വിവാഹിതയാവുന്നു
എഡിറ്റര്‍
Wednesday 30th May 2012 11:27am

തന്റെ വിവാഹം ചിങ്ങമാസത്തില്‍ ഉണ്ടായേക്കുമെന്ന് നടി സജിത ബേട്ടി പറഞ്ഞു. എന്‍ഗേജ്‌മെന്റ് കഴിഞ്ഞെന്നും നടി വ്യക്തമാക്കി.

തന്റെ കുടുംബം ഉറുദുവംശത്തില്‍പെട്ട മുസ്‌ലീം സമുദായക്കാരാണ്. വരന്റെ വീട്ടുകാരും ഇതേ വിഭാഗത്തില്‍പ്പെട്ടവരാണ്. വിവാഹവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പത്രങ്ങള്‍ക്ക് നല്‍കുന്നതില്‍ ഇരുവീട്ടുകാര്‍ക്കും താല്‍പര്യമില്ലെന്നും സജിത പറഞ്ഞു.

വിവാഹം കഴിഞ്ഞുവെന്നും വരനോടൊപ്പം ഒളിച്ചോടിയെന്നുമൊക്കെ കേള്‍ക്കുന്നത് ഗോസിപ്പാണെന്നും നടി വ്യക്തമാക്കി. അകന്ന ബന്ധുകൂടിയായ തന്റെ ഡ്രൈവറെ സജിത വിവാഹം കഴിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

ചെറുപ്രായത്തില്‍ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തിയ സജിത വീട്ടമ്മമാരുടെ പ്രിയതാരമാണ്. ബിഗ് സ്‌ക്രീനില്‍ വലിയ അവസരമൊന്നും സജിതയ്ക്ക് ലഭിച്ചിട്ടില്ല. നിരവധി സീരിയലുകളില്‍ നായികയായും പ്രതിനായികയായും സജിത തിളങ്ങിയിട്ടുണ്ട്.

Advertisement