fbbb

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ സമരത്തില്‍ പാര്‍ട്ടി നിലപാട് സ്വന്തം അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചതുപോലെ ആണെന്ന് സംവിധായകന്‍ സജിന്‍ ബാബു. ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ ഇദ്ദേഹം പ്രിന്‍സിപ്പാളിനെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് വെളിപ്പെടുത്തി നേരത്തേയും രംഗത്തെത്തിയിരുന്നു.

ലക്ഷമി നായര്‍ക്കെതിരെ ചെറുവിരലുപോലുമനക്കാതെ സപ്പോര്‍ട്ട് ചെയ്ത് മുന്നോട്ട് പോകുന്ന പാര്‍ട്ടി നേതത്വത്തിന്റെ നിലപാടുകള്‍ ഈ പാര്‍ട്ടി കെട്ടിപടുക്കുന്നതിനായി രാപ്പകള്‍ കഷ്ടപ്പെട്ടവരോടും,പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷികളായവരോടും,സമരമാര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നവരോടുമടക്കം ആയിരക്കണക്കിനാളുകളുടെ പ്രതീക്ഷയും,വിശ്വാസവും നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് സജിന്‍ ബാബു തന്‍െ അഭിപ്രായം രേഖപ്പെടുത്തിയത്.


Must Read: ട്രംപ് ചെയ്തതുപോലെ ഇന്ത്യയിലും മുസ്‌ലീങ്ങളെ നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ് 


സജിന്‍ ബാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആരാന്റെ അമ്മക്ക് ഭ്രാന്തായാല്‍ ചെറിയ സങ്കടം ചിലപ്പോള്‍ ചിലര്‍ക്ക് വരുമെങ്കിലും കൂടുതല്‍ പേര്‍ക്കും കാണാന്‍ നല്ല രസമാണ്. സ്വന്തം അമ്മക്ക് ഭ്രാന്ത് പിടിച്ചാലോ?.. ഉടന്‍ മാറുമെന്ന പ്രതീക്ഷയര്‍പ്പിച്ച് കുറേക്കാലം ചികിത്സിക്കാം…. മാറിയില്ലങ്കിലോ?….ഇതേ അവസ്ഥയാണ് ലോ അക്കാദമി വിഷയത്തില്‍ CPM നേതൃത്വം സ്വികരിച്ചിരിക്കുന്ന നിലപാട് കാണുമ്പോഴും…. കുട്ടിക്കാലം മുതലേ എങ്ങനെയൊക്കയോ മനസ്സില്‍ കയറി കൂടിയതാണ് ഇടത് പക്ഷ ആശയങ്ങളും, ചിന്തകളും. അതു പോലെ തന്നെ SFI എന്ന സംഘടനയും അതില്‍ പ്രവര്‍ത്തിക്കണമെന്ന ആഗ്രഹവും.. അങ്ങനെയാണ് നെടുമങ്ങാട് ആനാട് SNVHS ല്‍+2 വിന് പഠിക്കുന്ന കാലത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം SFI യുടെ യൂണിറ്റ് തുടങ്ങാന്‍ ഞാന്‍ മുന്‍ കൈ എടുക്കുകയും എതിര്‍പ്പുകള്‍ അവഗണിച്ച് കൂടെ നിന്ന അജിത്ത്, അരുണ്‍, സുരേഷ് തുടങ്ങിയ വിദ്യാര്‍ത്ഥികളുടേയും,ചില അദ്ധ്യാപകരുടെയും, SFI ചാര്‍ജുണ്ടായിരുന്ന സ:ഉല്ലാസ്,സ: പനവൂര്‍ കിഷോറിന്റെയുമൊക്കെ പിന്തുണയോടും സഹായത്താലും ഞാന്‍ യൂണിറ്റ് സെക്രട്ടറിയായി അവിടെ യൂണിറ്റ് തുടങ്ങുകയും, വളരെ കഷ്ടപ്പെട്ട് സ്‌കൂളിന്റെ മുന്നില്‍ തന്നെ കൊടിമരം സ്ഥാപിക്കുകയും ചെയ്തു…. പിന്നീട് SFI സംഘടിപ്പിച്ച പഠിപ്പ് മുടക്കല്‍ സമരങ്ങളുള്‍പടെ പല സമരങ്ങളും ഞങ്ങള്‍ സ്‌കൂളില്‍ നടപ്പിലാക്കി…..അങ്ങനെ SFI യുടെ സജീവ പ്രവര്‍ത്തകനാവുകയും, വോട്ടവകാശം കിട്ടിയത് മുതല്‍ മറ്റൊരു പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയ്യും ചെയ്തിട്ടില്ല.. ഡിഗ്രിക്ക് മറ്റ് പല കോളേജുകളിലും അഡ്മിഷന്‍ കിട്ടിയെങ്കിലും എസ് എഫ് ഐ യോടുള്ള താത്പര്യം കാരണം പാളയം യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെ ചേരുകയും ചെയ്തു.


Also Read :കേരളത്തിലെ സി.പി.ഐ.എമ്മിന് ഇരട്ടമുഖം, ഭൂസമരവും കേരള മോഡല്‍ വികസനവും പരാജയം ; ജിഗ്നേഷ് മേവാനി


പിന്നീടങ്ങോട്ട് സിനിമ സ്വപ്നങ്ങളുമായി മുന്നോട്ട് പോകുമ്പോഴും ഇടതുപക്ഷ ആശയങ്ങളോട് കൂറും, പ്രതീക്ഷയും, വിശ്വാസവും കൂടെ കൊണ്ട് നടന്നിരുന്നു…പക്ഷെ പലപ്പോഴും വിശ്വസിച്ചിരുന്ന ആശയങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ പാര്‍ട്ടിയില്‍ നിന്നും, നേതൃത്വത്തില്‍ നിന്നും വന്നപ്പോഴെല്ലാം അതൊക്കെ മാറി തെറ്റ് തിരുത്തി തിരികെ വരുമെന്നുമുള്ള പ്രതിക്ഷകള്‍ ബാക്കിയായിരുന്നു…പക്ഷെ ഇപ്പോള്‍ ലോ അക്കാദമിയുടെ പേരില്‍ നാരായണന്‍ നായര്‍ തന്ത്രപരമായി കൈക്കലാക്കിയ സ്ഥലം തിരിച്ച് പിടിച്ച്, ലക്ഷമി നായരെ പുറത്താക്കി കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ധാരാളം തെളിവുകളും, സത്യങ്ങളും പുറത്ത് വന്നിട്ടും നാരായണന്‍ നായര്‍ക്കും,ലക്ഷമി നായര്‍ക്കുമെതിരെ ചെറുവിരലുപോലുമനക്കാതെ സപ്പോര്‍ട്ട് ചെയ്ത് മുന്നോട്ട് പോകുന്ന പാര്‍ട്ടി നേതൃതത്തിന്റെ നിലപാടുകള്‍ ഈ പാര്‍ട്ടി കെട്ടിപടുക്കുന്നതിനായി രാപ്പകള്‍ കഷ്ടപ്പെട്ടവരോടും, പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷികളായവരോടും, സമരമാര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നവരോടുമടക്കം എന്നെ പോലുള്ള ആയിരക്കണക്കിനാളുകളുടെ പ്രതീക്ഷയും, വിശ്വാസവും നഷ്ടപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ താമസിക്കാതെ കേരളം മറ്റൊരു ബംഗളായി തിരും എന്നതാണ് സത്യം…