Categories

മാനേജ്‌മെന്റ് അസോ.സെക്രട്ടറി സാജന്‍ പ്രസാദ് രാജിവെച്ചു

karakkonam-college തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റ് അസോസിയേഷന്‍ സെക്രട്ടറി സാജന്‍ പ്രസാദ് രാജിവെച്ചു. കാരക്കോണം മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് എം.ബി.ബി.എസ് സീറ്റുകള്‍ക്ക് കോഴ വാങ്ങുന്നതായി പുറത്ത് വന്ന റിപ്പോര്‍ട്ടുകളും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളുമാണ് രാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. കാരക്കോണം മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ചാണ് സാജന്‍ പ്രസാദ് അസോസിയേഷനില്‍ പങ്കെടുക്കുന്നത്. രീജിക്കാര്യം ബിഷപ്പിനെ അറിയിച്ചതായി സാജന്‍ പറഞ്ഞു.

അതേസമയം കോഴ വിവാദമുയര്‍ന്ന സാഹചര്യത്തില്‍ കാരക്കോണം മെഡിക്കല്‍ കോളജിലെ മുഴുവന്‍ എം.ബി.ബി.എസ് സീറ്റുകളിലും സര്‍ക്കാര്‍ ലിസ്റ്റില്‍ നിന്ന് പ്രവേശനം നടത്താന്‍ തീരുമാനമായതായി അറിയുന്നു. എല്‍.ബി.എസ് ഡയരക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായതെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.