എഡിറ്റര്‍
എഡിറ്റര്‍
ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടം സൈന നെഹ്‌വാളിന്
എഡിറ്റര്‍
Sunday 17th June 2012 3:51pm

ഹൈദരാബാദ്: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം സൈന നെഹ്‌വാളിന്. ചൈനയുടെ ലി സുറിയെയാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 13-21, 22-20, 21-19.

സെമിയില്‍ കൊറിയയുടെ ജി. ഹ്യൂന്‍ സൂങ്ങിനെ തോല്‍പ്പിച്ചാണ് സൈന നെഹ്‌വാള്‍ ഫൈനലില്‍ പ്രവേശിപ്പിച്ചത്.

‘ ഇവിടെയുള്ള ജനക്കൂട്ടത്തെ ഞാനിഷ്ടപ്പെടുന്നു. ഇവിടെ എനിക്ക് ഒരു ചാമ്പ്യനെപ്പോലെ തോന്നുന്നു. എനിക്ക് പിന്തുണ നല്‍കിയ എല്ലാവരോടും ഞാന്‍ നന്ദിപറയുന്നു.’ സൈന പറഞ്ഞു.

ഇത് മൂന്നാംതവണയാണ് സൈന ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്നത്. 2009ലും 2010ലുമാണ് ഇതിനുമുന്‍പ്  സൈന കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ എത്തിയിരുന്നെങ്കിലും ചൈനയുടെ മാക്ക് കാങ്‌നോട് പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ ആഴ്ച സൈന  തായ്‌ലന്റ് ഓപ്പന്‍ ഗ്രാന്റ് പ്രീ ബാഡ്മിന്റണ്‍ കിരീടവും നേടിയിരുന്നു.

Advertisement