എഡിറ്റര്‍
എഡിറ്റര്‍
ഹോങ്കോങ് സൂപ്പര്‍ സീരീസ് : സൈനക്ക് ജയം
എഡിറ്റര്‍
Thursday 21st November 2013 1:57am

saina-nehwal

ഹോങ്കോങ്: ഹോങ്കോങ് സൂപ്പര്‍ സീരീസിന്റെ ആദ്യ റൗണ്ടില്‍ അനായസ ജയവുമായി ഇന്ത്യയുടെ സൈന നേഹ് വാള്‍ രണ്ടാം റൗണ്ടിലെത്തി. അതേസമയം ഇന്ത്യയുടെ തന്നെ പി.കശ്യപും പി.വി സിന്ധുവും ആദ്യ റൗണ്ടിലേ തോല്‍വി വഴങ്ങി ടൂര്‍ണ്ണമെന്റില്‍ നിന്നു പുറത്തായി.

സീസണില ആദ്യ കിരീടം തേടിയെത്തിയ സൈന ഇന്തോനേഷ്യയുടെ ബെല്ലാട്രിക്‌സ് മാനുപുട്ടിയെയാണ് തകര്‍ത്തത്. വെറും മുപ്പത്തിനാല് മിനിട്ട്് മാത്രം നീണ്ട് നിന്ന് മത്സരത്തില്‍ 21-14, 21-16 എന്ന് സ്‌കോറിനായിരുന്നു ലോക ഏഴാം നമ്പറുകാരിയായ ഇന്ത്യന്‍ താരത്തിന്റെ ജയം.

തായ്‌ലന്റിന്റെ പോര്‍ടിപ്പ് ബുരാനപ്രസേര്‍ടുസ്‌ക്കാണ് രണ്ടാം റൗണ്ടിലെ സൈനയുടെ എതിരാളി. രണ്ടാം റൗണ്ടിലും ജയിക്കാനായാല്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരവുമായാവും മിക്കവാറും സൈനക്ക് കളിക്കേണ്ടി വരിക.

അതേസമയം ലോക പത്താം നമ്പറുകാരിയായ സിന്ധു രണ്ടാം റാങ്കുകാരിയായ ഇന്തോനേഷ്യയുടെ രാച്‌നക്ക ഇന്തോനോടാണ് തോറ്റ് പുറത്തായത്.

രണ്ട് സെറ്റ് നീണ്ട മത്സരത്തില്‍ 16-21, 17-21 എന്ന സ്‌കോറിനായിരുന്നു സിന്ധു തോറ്റത്. പുരുഷ സിംഗിള്‍സില്‍ ചൈനീസ് താരത്തോട് 14-21, 10-21 എന്ന് സ്‌കോറിനായിരുന്ന കശ്യപ് കീഴടങ്ങിയത്.

Advertisement