മുംബൈ: ലണ്ടന്‍ ഒളിമ്പിക്‌സില്‍ നിന്നും ബാഡ്മിന്റണില്‍  ഇന്ത്യയ്ക്കായി വെങ്കലമെഡല്‍ കരസ്ഥമാക്കിയ സൈന നെഹ്‌വാള്‍ ചൈന ഓപ്പണില്‍ കളിക്കുന്നില്ല.

Ads By Google

Subscribe Us:

ലണ്ടന്‍ ഒളിമ്പിക്‌സിന്റെ ക്ഷീണത്തില്‍ നിന്നും വിട്ടുമാറാന്‍ അല്പം സമയം വേണമെന്നാണ് താരം പറയുന്നത്. കളിയുടെ ഷെഡ്യൂകള്‍ തയ്യാറാക്കേണ്ടിയിരിക്കുന്നു. അതിനായി അല്പം ഇടവേള വേണം. അതുകൊണ്ട് തന്നെ ചൈന ഓപ്പണില്‍ മത്സരിക്കാനില്ല-സൈന പറഞ്ഞു.

സൈന മത്സരത്തില്‍ പങ്കെടുക്കുന്നില്ലെന്ന വാര്‍ത്ത മുംബൈയില്‍ നടന്ന സ്വീകരണച്ചടങ്ങിനിടെ നാഷണല്‍ ബാഡ്മിന്റണ്‍ കോച്ചായ പുല്ലേല ഗോപിചന്ദാണ് അറിയിച്ചത്.
സെപ്റ്റംബര്‍ 11 മുതല്‍ 16 വരെ ചൈനയിലെ ഗ്യാന്‍ഷൗവിലാണ് മത്സരം നടക്കുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ 23 വരെ നടക്കാനിരിക്കുന്ന ജപ്പാന്‍ ഓപ്പണിനുള്ള തയ്യാറെടുപ്പിലാണ് താരം.