ന്യൂദല്‍ഹി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ രാജകുമാരി സൈന നേവാള്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തി. ഇതുവരെയുള്ളതില്‍വച്ച് ഏറ്റവും മികച്ച റാങ്കിംഗാണ് ഇത്.

കഴിഞ്ഞമാസം നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രീയും ഇന്‍ഡോനേഷ്യന്‍, സിഗപ്പൂര്‍ ഓപ്പണുകളും ജയിച്ച് സൈന ഹാട്രിക് കിരീടം സ്വന്തമാക്കിയിരുന്നു. ചൈനയുടെ വാങ് സിന് 3,400 പോയിന്റ് കുറഞ്ഞതാണ് സൈനയെ രണ്ടാം റാങ്കിലെത്തിച്ചിരിക്കുന്നത്.

റാങ്ക് വര്‍ധിച്ചതോടെ രാജ്യത്തോടുള്ള ഉത്തരവാദിത്തവും വര്‍ധിച്ചതായി സൈന പറഞ്ഞു. പുതിയ റാങ്കിംഗില്‍ സന്തോഷമുണ്ടെന്നും പ്രതീക്ഷ അമിതഭാരം പ്രകടനത്തെ ബാധിക്കില്ലെന്നും സൈന വ്യക്തമാക്കി.