ന്യൂദല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ സൈന നേവാളിന്റെ ബ്രാന്‍ഡ് വാല്യൂ ഉയരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമടക്കം ഫോമിന്റെ അത്യുന്നതിയില്‍ നില്‍ക്കുന്ന താരത്തിന് പുറകേ പരസ്യകമ്പനികള്‍ കുതിക്കുന്നതായാണ് റിപ്പോര്‍ട്ട്. സൈനയുടെ ബ്രാന്‍ഡ് മൂല്യം ഒരുകോടി രൂപയായി ഉയര്‍ന്നുവെന്നാണ് ഒടുവിലത്തെ സൂചന.

മൊബൈല്‍ കുത്തകകളായ എയര്‍സെല്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ സൈനക്കു പുറകേയാണ്. ഇന്ത്യന്‍ യുവജനതയെ ഏറെ സ്വാധീനിക്കാന്‍ സൈനക്കു കഴിയുന്നു എന്നതാണ് താരമൂല്യം ഉയരാന്‍ ഇടയാക്കിയത്. ഇന്ത്യന്‍,സിംഗപ്പൂര്‍, ഇന്തോനേഷ്യന്‍ ഓപ്പണുകള്‍ നേടിയതും സൈനയുടെ ബ്രാന്‍ഡ് മൂല്യം വര്‍ധിക്കാനിടയാക്കി.