Categories

ഹോങ്കോംഗ് സൂപ്പര്‍ സീരീസ് കിരീടം സൈന നേടി

ന്യൂദല്‍ഹി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ സെന്‍സേഷന്‍ സൈന നേവാള്‍ ഹോങ്കോംഗ് സൂപ്പര്‍ സീരിസ് കിരീടം നേടി. ഫൈനലില്‍ ചൈനയുടെ ഷിസിയാന്‍ വാങിനെയാണ് സൈന തോല്‍പ്പിച്ചത. സ്‌കോര്‍. 15-21, 21-16, 21-17.

കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനാണ് ഷിസിയാന്‍ വാങ്. ജര്‍മനിയുടെ ജൂലിയാന്‍ ഷെങ്കിനെ തകര്‍ത്താണ് സൈന ഫൈനലിലേക്ക് യോഗ്യത നേടിയത്. സ്‌കോര്‍ 21-19, 17-21,21-12.

കടുത്ത പോരാട്ടത്തിനൊടുവിലാണ് സൈന വിജയിച്ചത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട സൈന ശക്തമായി തിരിച്ചുവന്ന് ഗെയിം കൈയ്യടക്കുകയായിരുന്നു. ഈ വര്‍ഷം മുഴുവന്‍ മികച്ച പ്രകടനമാണ് സൈന നടത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കേണ്ടി വന്നതിനാല്‍ സൂപ്പര്‍ സീരീസിലെ അഞ്ചിലധികം ടൂര്‍ണമെന്റുകള്‍ സൈനയ്ക്ക് ഒഴിവാക്കേണ്ടി വന്നിരുന്നു.

ഇക്കൊല്ലം തന്നെ സൈന മൂന്നുകിരീടനേട്ടം സ്വന്തമാക്കിയിരുന്നു. സിംഗപ്പൂര്‍ ഓപ്പണ്‍, ഇന്ത്യന്‍ ഓപ്പണ്‍, ഇന്‍ഡോനീഷ്യന്‍ ഓപ്പണ്‍ എന്നിവയായിരുന്നു അവ. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ സൈന ഏഷ്യന്‍ ഗെയിംസില്‍ ക്വാര്‍ട്ടറില്‍ പുറത്താവുകയായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.