എഡിറ്റര്‍
എഡിറ്റര്‍
വ്യോമസേനയുടെ ജെറ്റിലേറാന്‍ സൈന
എഡിറ്റര്‍
Thursday 27th September 2012 3:14pm

ഒളിമ്പിക്‌സ് മെഡല്‍ ജേതാവും ഇന്ത്യയുടെ ബാഡ്മിന്റണ്‍ ബാഡ്മിന്റണ്‍ താരവുമായ സൈന നെഹ്‌വാള്‍ ജെറ്റ് എയര്‍ക്രാഫറ്റ്പറത്താനുള്ള ശ്രമത്തിലാണ്.

വ്യോമസേനയുടെ പൈലറ്റുകള്‍ പരിശീലനം നടത്തുന്ന കിരണ്‍ എം.കെ രണ്ട് ജെറ്റില്‍ പറക്കാനാണ് സൈന ഒരുങ്ങുന്നത്. ആന്ധ്രാപ്രദേശിലെ ദുണ്ഡിഗലിലുള്ള ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ നിന്ന് നാളെയാണ് സൈന ജെറ്റില്‍ കയറി പറക്കുക.

Ads By Google

യുവസൈനികര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുവേണ്ടിയാണ് സൈനയുടെ പറക്കല്‍. അക്കാദമി സന്ദര്‍ശിക്കുന്ന സൈന വ്യോമസേനയുടെ മികച്ച താരങ്ങള്‍ക്കൊപ്പം ബാഡ്മിന്റണ്‍ കളിക്കുന്നുമുണ്ട്.

രാജ്യത്തിനായി സംഭാവനകള്‍ ചെയ്യാന്‍ യുവ പൈലറ്റുകള്‍ക്ക് പ്രചോദനം നല്‍കുകയാണ് സൈനയുടെ സന്ദര്‍ശനത്തിലൂടെ അക്കാദമി ലക്ഷ്യം വെയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം സച്ചിന്‍ ടെണ്ടുല്‍ക്കറും മഹേന്ദ്ര സിങ് ധോണിയും പൈലറ്റ് അക്കാദമിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ട്രെയിനിങ് അക്കാദമിയിലേക്കുള്ള ക്ഷണം തന്നെ ഏറെ സന്തോഷിപ്പിച്ചെന്നും വ്യോമസേനയുടെ വിമാനത്തില്‍ കയറി പറക്കുന്നതിന്റെ ത്രില്ലിലാണ് താനെന്നും സൈന പ്രതികരിച്ചു.

Advertisement