എഡിറ്റര്‍
എഡിറ്റര്‍
ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Friday 19th October 2012 10:15am

ഓഡെന്‍സ്(ഡന്‍മാര്‍ക്ക്): ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റന്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ജപ്പാന്റെ ലോക 28-ാം നമ്പര്‍ താരം മിനാട്‌സ്‌ മിറ്റാനിയെ 21-15, 21-14ന് തോല്‍പിച്ചു.

Ads By Google

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു സൈന ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്. വിജയ തുടക്കവുമായായിരുന്നു സൈനയുടെ മടങ്ങിവരവ്.

ഒന്നാം റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ യോന്‍ ജു ബേയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തകര്‍ത്തത്. സ്‌കോര്‍: 21-17, 21-17. ലണ്ടന്‍ ഒളിമ്പിക്‌സ് ബാഡ്മിന്‍ണില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടാന്‍ സൈനയ്ക്കായിരുന്നു.

പുരുഷന്‍മാരില്‍ ഇന്ത്യയുടെ ഉദയ താരം സൗരഭ് വര്‍മ, ലോക എട്ടാം നമ്പര്‍ ഡന്‍മാര്‍ക്ക് താരം പീറ്റര്‍ ഹോങ് ഗെയ്ഡിനെ അട്ടിമറിച്ചു രണ്ടാം റൗണ്ടിലെത്തി(21-18, 21-14). മുന്‍ ഓള്‍ ഇംഗ്ലണ്ട് ചാംപ്യനായ ഗെയ്ഡ് ആറാം സീഡാണ്.

Advertisement