എഡിറ്റര്‍
എഡിറ്റര്‍
40 കോടിയുടെ കരാറില്‍ റെക്കോഡിട്ട് സൈന
എഡിറ്റര്‍
Wednesday 19th September 2012 1:08pm

ന്യൂദല്‍ഹി: ഒളിമ്പിക്‌സ് ആരവങ്ങളും പാരിതോഷിക പ്രഖ്യാപനങ്ങളും എല്ലാ കഴിഞ്ഞെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ ഇപ്പോഴും തിരക്കില്‍ തന്നെയാണ്. ഒളിമ്പിക്‌സിലെ മെഡല്‍ നേട്ടം കുറച്ചൊന്നുമല്ല അവരുടെ വില കൂട്ടിയത്.

ലണ്ടനില്‍ നിന്നും ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ സമ്മാനിച്ച സൈന നെഹ്‌വാളും ഇപ്പോള്‍ ഏറെ തിരക്കിലാണ്. പല കമ്പനികളുമായും കരാര്‍ ഒപ്പിടലും ഉദ്ഘാടന ചടങ്ങുകളുമായും സൈനയ്ക്ക് തിരക്ക് തന്നെ.

Ads By Google

കരാറിന്റെ കാര്യത്തില്‍ കഴിഞ്ഞ ദിവസം സൈന റെക്കോഡ് കുറിച്ചു. റിതി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റുമായി 40 കോടിയുടെ കരാറില്‍ ഒപ്പുവെച്ചാണ് സൈന കഴിഞ്ഞ ദിവസം കരാര്‍ തുകയില്‍ റെക്കോഡിട്ടത്.

3 വര്‍ഷത്തെ കരാറാണ് റിതി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റുമായി സൈന ഒപ്പുവെച്ചത്. സൈനയ്ക്ക് പുറമേ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയും റിതി സ്‌പോര്‍ട്‌സ് മാനേജ്‌മെന്റില്‍ ഒരു അംഗമാണ്. സൈനയുടെ ഈ കരാറോടെ ബാഡ്മിന്റണ്‍ മേഖലയില്‍ നിന്നും ഏറ്റവും വലിയ തുകയ്ക്ക് കരാറിലൊപ്പിടുന്ന ആദ്യത്തെ താരമായി സൈന.

Advertisement