എഡിറ്റര്‍
എഡിറ്റര്‍
സൈന ഇനി ലോക രണ്ടാം നമ്പര്‍ താരം
എഡിറ്റര്‍
Friday 18th January 2013 12:08pm

കോലാലംപൂര്‍:  ഒളിംമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവ് സൈന നഹ്‌വാള്‍ കരിയറില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കി. ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷനാണ് സൈനയുടെ ഈ നേട്ടം പുറത്തു വിട്ടത്.

നിലവിലെ റാങ്കിങ് പ്രകാരം 2ാം റാങ്കാണ് സൈനക്കുള്ളത്. 22 വയസ്സുള്ള ഈ ഇന്ത്യന്‍ പെണ്‍കൊടി കഴിഞ്ഞ ഒളിംമ്പിക്‌സില്‍ മികച്ച നേട്ടം കൈവരിച്ചിരുന്നു. അതേസമയം പുരുഷവിഭാഗം ഒളിംമ്പിക്‌സ് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റ് ആയ പരുപ്പള്ളി കാശ്യപ് പത്താം സ്ഥാനത്താണ് ഉള്ളത്.

Ads By Google

ഇതില്‍  ബാഡ്മിന്റന്‍ വേള്‍ഡ് ഫെഡറേഷന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ സ്ഥാനം  ആദ്യത്തെ 25- ലായിരുന്നു. കഴിഞ്ഞ മലേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ചൈനക്കാരിയായ ഹോങ് കോങ് പുയി യിന്‍ യാപ്പിനെ സൈന  പരാജയപ്പെടുത്തിയിരുന്നു.

ലോക 33ാം താരമായ ജപ്പാന്റെ നിസാമി ഒക്കോര എന്ന ജപ്പാന്‍ താരത്തോടാണ് കോലാംപൂരില്‍ സൈനക്ക് മത്സരിക്കാനുള്ളത്. അതേസമയം പുരുഷവിഭാഗം ബാഡ്മിന്റണില്‍  കശ്യപ് ഇന്ത്യയെ നിരാശപ്പെടുത്തി. ഒന്നാമത്തെ റൗണ്ടില്‍ ഡെന്‍മാര്‍ക്കിന്റെ ജോര്‍ചന്‍സെന്നിനോട് പൊരുതിയെങ്കിലും പരാജയപ്പെട്ടു.

മസിലിനേറ്റ പരിക്കുകാരണം അല്‍പ്പനേരം മാത്രമേ കളിക്കാനായുള്ളു 17-21, 14-12 എന്നതാണ് സ്‌കോര്‍.

Advertisement