എഡിറ്റര്‍
എഡിറ്റര്‍
രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയതില്‍ അഭിമാനിക്കുന്നു
എഡിറ്റര്‍
Tuesday 7th August 2012 1:51pm


ഏറെ സന്തോഷം. ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇത്തരമൊരു വിജയം. മൂന്ന് ടൂര്‍ണ്ണമെന്റിലും ഞാന്‍ മികച്ച് നിന്നു എന്നത് എന്നെ സംബന്ധിച്ച് ഭാഗ്യമാണ്. എന്നിലുള്ള പ്രതീക്ഷ ഏറെയായിരുന്നു. അതുകൊണ്ട് തന്നെ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയെന്നത് എന്റെ കടമയായിരുന്നു.

എല്ലാ മത്സരങ്ങളും ഞാന്‍ നന്നായി എന്‍ജോയ് ചെയ്തു. എന്നാല്‍ മത്സരത്തിനായി നന്നായി പ്രയത്‌നിക്കേണ്ടി വന്നു. എന്നിരുന്നാലും മാനസികമായി നല്ല വിശ്വാസമുണ്ടായിരുന്നു. മത്സരത്തിനായി ഒരുപാട് പ്രാക്ടീസ് ചെയ്തിരുന്നു. നല്ല രീതിയിലുള്ള പരിശീലനമായിരുന്നു ഒളിമ്പിക്‌സിനായി ലഭിച്ചത്.

എനിയ്ക്ക് തന്നെ ഒരുപാട് പുരോഗതി വന്നതുപോലെ തോന്നി. കോമണ്‍വെല്‍ത്ത് ഗെയിംസിനും ഏഷ്യന്‍ ഗെയിംസിനും വേണ്ടിയുള്ള പരിശീലനം എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. എന്നില്‍ ആളുകള്‍ അര്‍പ്പിക്കുന്ന വിശ്വാസം ഏറെ വലുതാണ്.

ആളുകളില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കുകയെന്നത് വലിയ കാര്യമാണ്. അച്ചടക്കത്തോടെയുള്ള പരിശീലനമാണ് എന്റെ നേട്ടത്തിന് പിന്നില്‍. എന്റെ രാജ്യത്തിന് വേണ്ടി നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു.

ലണ്ടനില്‍ നിന്നും തിരിച്ചെത്തിയ സൈന ഹൈദരാബാദ് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Advertisement