എഡിറ്റര്‍
എഡിറ്റര്‍
ബാഡ്മിന്റണ്‍ ലോക റാങ്കിങ്: സൈന മൂന്നാം സ്ഥാനത്ത്
എഡിറ്റര്‍
Saturday 17th November 2012 10:11am

ദല്‍ഹി: ബാഡ്മിന്റണ്‍ ലോക റാങ്കിങ്ങില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ഡെന്മാര്‍ക്ക് ഓപ്പണിലെ വിജയവും ഫ്രഞ്ച് ഓപ്പണിലെ റണ്ണറപ്പ് സ്ഥാനവുമാണ് സൈനയെ മൂന്നാം സ്ഥാനത്ത് നിലനിര്‍ത്തിയത്.

Ads By Google

വനിതാ റാങ്കിങ്ങില്‍ 25ാം സ്ഥാനക്കാരിയായ പി.വി. സിന്ധുവാണ് മറ്റൊരു ഇന്ത്യന്‍ താരം. പുരുഷതാരങ്ങളില്‍ പി. കശ്യപ് 23ാം സ്ഥാനത്തും അജയ് ജയറാം 27ാം സ്ഥാനത്തുമാണ്.

അതേസമയം യുവതാരം സൗരഭ് വര്‍മയ്ക്ക് സ്ഥാനചലനമുണ്ടായി. പുരുഷ ഡബിള്‍സില്‍ കേരളത്തിന്റെ കെ.ടി രൂപേഷ്‌കുമാര്‍-സനാവ് തോമസ് സഖ്യം 27 ാം സ്ഥാനത്തെത്തി.

മിക്‌സഡ് സബിള്‍സില്‍ മലയാളി താരം ദിജു-ജ്വാല ഗുട്ട സഖ്യം 19 ാം സ്ഥാനത്താണ്. വനിതാ ഡബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ ജോഡി 21 ാം സ്ഥാനത്തുണ്ട്.

ഇന്നലെ പുറത്തിറക്കിയ ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷനാണ് താരങ്ങളുടെ പുതിയ റാങ്കിങ് പട്ടിക പ്രസിദ്ധപ്പെടുത്തിയത്. സ്ഥാനം നിലനിര്‍ത്താനായതില്‍ സന്തോഷിക്കുന്നെന്നും ഇനിയും മെച്ചപ്പെട്ട പ്രകടനങ്ങളിലൂടെ മുന്നേറാന്‍ ആഗ്രഹിക്കുന്നെന്നും സൈന പറഞ്ഞു.

Advertisement