സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം നിലനിര്‍ത്താമെന്ന ഇന്ത്യന്‍ താരം സൈന നെഹ്‌വാളിന്റെ മോഹം പ്രീ ക്വാര്‍ട്ടറിലവസാനിച്ചു. ആവേശകരമായ മത്സരത്തില്‍ ചൈനീസ് തായ്‌പേയിയുടെ ചെങ്ങ് ഷീ ഷായാണ് സൈനയെ തോല്‍പ്പിച്ചത്.

ആദ്യ ഗെയിം ഏറെ വിയര്‍ക്കാതെ നേടിയതിന് ശേഷമാണ് നാലാം സീഡായ സൈന 21-8 , 10-21 , 19-21 , എന്ന സ്‌ക്കോറിന് ലോക 10ാം റാങ്കുകാരിയായ ഷീ ഷായോട് തോല്‍ക്കുന്നത്. 21 കാരിയായ സൈന കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍ ആണ്. എന്നാല്‍ ആ മികവ് ഇക്കുറിയാവര്‍ത്തിക്കാന്‍ സൈനക്കായില്ല.
ലോക നാലാം നമ്പറായ സൈന കഴിഞ്ഞ ആഴ്ച തായ്‌ലന്‍ഡ് ഓപ്പണിലും ക്വോര്‍ട്ടറില്‍ പുറത്തായിരുന്നു.