Categories

ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ സൈന നെഹ്‌വാള്‍ സെമിയില്‍

saina nehwal marches semifinel in womens singles badmintonലണ്ടന്‍: മെഡല്‍ പ്രതീക്ഷയുമായി ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ളൈ സെമി ഫൈനലില്‍. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഡെന്‍മാര്‍ക്കിന്റെ ടിന ബൗണിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന നെഹ്‌വാള്‍ പരാജയപ്പെടുത്തിയത്. ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സൈന. സ്‌കോര്‍: 21-15, 22-20.

Ads By Google

മുപ്പത്തിയൊമ്പൊത് മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തില്‍ കാര്യമായ വെല്ലുവിളിയാല്ലാതെ ആദ്യ ഗെയിം സ്വന്തമാക്കിയ സൈനക്ക് ടിന ബൗണ്‍ കാര്യമായ വെല്ലുവിളിയായില്ല. എന്നാല്‍ രണ്ടാം ഗെയിമില്‍ അവസാന നിമിഷം വരെ പൊരുതിയ ടിന ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ടിന ബൗണിന് സ്വയം വരുത്തിയ പിഴവുകളാണ് തിരിച്ചടിയായത്.

ലോക അഞ്ചാം നമ്പര്‍ താരം കൂടിയായ സൈന അസാമാന്യ പ്രകടനമാണ് ഇന്ന് പുറത്തെടുത്തത്. രണ്ടാം ഗെയിമിലെ സൈനയുടെ അസാമാന്യ പ്രകടനത്തിന് മുന്നില്‍ ലോക ഏഴാം റാങ്കുകാരിയായ ടിന പിടിച്ചു നില്‍ക്കാനാകാതെ ഒടുവില്‍ പരാജയത്തിന് കീഴടങ്ങുകയായിരുന്നു.

സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ വാംഗ് യിഹാനാണ് സൈനയുടെ എതിരാളി.



‘ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ’; പാലക്കാട് കളക്ടറെ മാറ്റിയതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം

കോഴിക്കോട്: ജില്ലാ കളക്ടര്‍മാരെ മാറ്റിയതിന് പിന്നാലെ പ്രതിഷേധവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. സ്ഥലം മാറ്റിയവരില്‍ പാലക്കാട് കളക്ടറുമുണ്ടായിരുന്നു. ഇതിനെതിരെയാണ് വി.ടി ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.'ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കളക്റ്ററെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി. വെറും ഇരുപത്തിനാല് മണിക്കൂറിന