ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്‍ കൂടിയായ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഫൈനലില്‍ തോറ്റു. ചൈനീസ് താരം വാങ്ങ് യിഹാനാണ് സൈനയെ പരാജയപ്പെടുത്തിയത്.

ഹാട്രിക് കിരീടം തേടിയെത്തിയ സൈന 21-12, 21-23, 14-12 എന്ന സ്‌കോറിനാണ് വാങ്ങ് യിഹാനോട് തോറ്റത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ടൂര്‍ണ്ണമെന്റിലെ മൂന്നാം സീഡിനോട് സൈന തോല്‍വി ഏറ്റ് വാങ്ങിയത്. ഇവിടെ നാലാം സീഡായിരുന്നു സൈന.

തുടര്‍ച്ചയായി മൂന്നാം തവണയാണ് സൈന ഇന്‍ഡോനേഷ്യന്‍ ഓപ്പണിന്റെ ഫൈനലില്‍ കടക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ താരത്തിന് ഇത്തവണ കിരീടനേട്ടം ആവര്‍ത്തിക്കാനായില്ല.

നേരത്തെ ചൈനീസ് തായ്‌പേയ് താരം ഷാവോ ചീ ചെംഗിനെ കടുത്ത പോരാട്ടത്തിനൊടുവില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം ഫൈനലിലെത്തിയത്.