എഡിറ്റര്‍
എഡിറ്റര്‍
സ്വിസ് ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Friday 16th March 2012 8:20am

ബാസല്‍: ഇന്ത്യയുടെ സൈന നേവാള്‍ സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ നെതര്‍ലന്‍ഡ്‌സിന്റെ ജൂഡിത്ത് മെയുലെന്‍ഡിക്‌സിനെയാണ് സൈന ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പിച്ചത്.

ക്വാര്‍ട്ടറില്‍ ആറാം സീഡ് ചൈനയുടെ സിന്‍ ലിയുവാണ് സൈനയുടെ എതിരാളി. രണ്ടാം റൗണ്ടില്‍ സിംഗപ്പൂരിന്റെ യുവാ ഗുവിനെയാണ് സിന്‍ ലിയു പരാജയപ്പെടുത്തിയത്.

ഇത്തവണ മലേഷ്യന്‍ ഓപ്പണിന്റെ സെമിയിലെത്തിയ സൈന ഓള്‍ ഇംഗ്ലണ്ടിന്റെയും കൊറിയന്‍ ഓപ്പണിന്റെയും ക്വാര്‍ട്ടറില്‍ തോറ്റു പുറത്താവുകയായിരുന്നു. സിന്‍ ലിയുവിന്റെ ഈ സീസണിലെ ആദ്യ ക്വാര്‍ട്ടര്‍ പോരാട്ടമാണിത്.

എന്നാല്‍, പുരുഷന്മാരുടെ ഡബിള്‍സില്‍ ഇന്ത്യയുടെ മലയാളി ജോഡിയായ രൂപേഷ്‌കുമാറും സനേവ് തോമസും രണ്ടാം റൗണ്ടില്‍ തോറ്റു പുറത്തായി. ഇന്‍ഡൊനീഷ്യയുടെ ആവല്‍വെറ്റ് യൂലിയാന്തൊ ചന്ദ്രഹെന്ദ്ര അപ്രിത ഗുണവാന്‍ ജോഡിയോടാണവര്‍ പരാജയപ്പെട്ടത്.

വനിതാ സിംഗിള്‍സിലെ ആദ്യ ഗെയിമില്‍ ഒരുവേള 6-0 എന്ന സ്‌കോറില്‍ ലീഡ് ചെയ്ത സൈന പിന്നീട് നെറ്റില്‍ നിസാരമായ പിഴവുകള്‍ വരുത്തിയാണ് തോല്‍വി വഴങ്ങിയത്. പത്ത് പോയിന്റ് വരെ ലീഡ് നിലനിര്‍ത്തിയ സൈന സ്‌കോര്‍ 19-19 വരെ എത്തിച്ചാണ് അടിയറവുപറഞ്ഞത്. സ്മാഷിലും റാലികളിലുമെല്ലാം മികവു പുലര്‍ത്തിയ സൈനയെ ഭേദപ്പെട്ട നെറ്റ് ഗെയിമിലാണ് ജൂഡിത്ത് മറികടന്നത്.

Malayalam news

Kerala news in English

Advertisement