എഡിറ്റര്‍
എഡിറ്റര്‍
കിരീട പ്രതീക്ഷയുമായി സൈന ഹോങ്കോങ് സൂപ്പര്‍ സീരീസിന്
എഡിറ്റര്‍
Tuesday 19th November 2013 6:59am

saina580

ഹോങ്കോങ്: ഒരു വര്‍ഷത്തിലധികമായി ഇന്ത്യയുടെ മുന്‍നിര വനിതാ ബാഡ്മിന്റണ്‍ താരം സൈന നേഹ്‌വാള്‍  ഒരു കിരീടം നേടിയിട്ട്. അവസാനമായി സൈന കിരീടം നേടിയത് 2012 ഒക്ടോബറിലാണ്. ഡന്‍മാര്‍ക്ക് ഓപ്പണില്‍. അതിന് ശേഷം മികച്ച പ്രകടനം പുറത്തെടുക്കാന്‍ സൈനക്കായിട്ടില്ല.

സീസണില്‍ ഇത് വരെ ഒരു കീരീടവും തന്റെ ഷോക്കേസിലെത്തിക്കാന്‍ സൈനക്കായിട്ടില്ല. ഹോങ്കോങ് സൂപ്പര്‍ സീരിസിന് തിങ്കളാഴ്ച തുടക്കമാവുമ്പോള്‍ തന്റെ കിരീട ദാരിദ്രത്തിന് അറുതി വരുത്താനാവുമെന്ന് തന്നെയാണ് സൈനയുടെ പ്രതീക്ഷ.

ഇന്തോനേഷ്യയുടെ ബെലാട്രിക്‌സ മാനുപുട്ടിയാണ് ടൂര്‍ണ്ണമെന്റിലെ സൈനയുടെ ആദ്യ എതിരാളി. ഇതില്‍ വിജയിക്കുകയാണെങ്കില്‍ ജപ്പാന്റെയോ തായ് താരവുമായോ ആയിരിക്കും സൈന ഏറ്റ് മുട്ടുക. ക്വാര്‍ട്ടറിലാവും സൈനക്ക് യഥാര്‍ത്ഥ പരീക്ഷണം നേരിടേണ്ടി വരിക.

മൂന്നാം റൗണ്ടിലെത്തുകയാണെങ്കില്‍ ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ ലീ സുരെയുമായി ഏറ്റ് മുട്ടാനും സാദ്ധ്യതയേറെയാണ്. എന്ത് തന്നെയായാലും സൈന പ്രതീക്ഷയിലാണ്.

മൂന്ന് വര്‍ഷം മുമ്പ് സ്വന്തമാക്കിയ കിരീടം ഒരു തവണ കൂടി ആവര്‍ത്തിച്ച മോശം സീസണ് കിരീട നേട്ടത്തോടെ അവസാനിപ്പിക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് സൈന.

Advertisement