എഡിറ്റര്‍
എഡിറ്റര്‍
ഒളിമ്പിക്‌സ് മെഡലിനായി സൈന വേണ്ടെന്ന് വെച്ചത് കോടികള്‍
എഡിറ്റര്‍
Tuesday 7th August 2012 9:52am

കോടിക്കണക്കിന് രൂപയേക്കാള്‍ വിലയുണ്ടോ ഒരു ഒളിമ്പിക്‌സ് മെഡലിന്, ഇന്ത്യയുടെ അഭിമാനതാരമായ സൈന നെഹ്‌വാളിന്റെ കാര്യത്തിലാണെങ്കില്‍ ഉണ്ട് എന്നുതന്നെ പറയാം. കാരണം സൈനയുടെ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ നേട്ടത്തിന് പിന്നില്‍ ഒരുപാട് ത്യാഗത്തിന്റെ കഥകളുണ്ട്. 

Ads By Google

ഒളിമ്പിക്‌സിനായുള്ള തയ്യാറെടുപ്പിന് വേണ്ടി സൈന വേണ്ടെന്നുവെച്ചത് കോടിക്കണക്കിന് രൂപയുടെ പരസ്യവരുമാനമാണ്.

ഒളിമ്പിക്‌സിനായുള്ള സൈനയുടെ പരിശീലനം തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഇതിനിടെ പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കണമെന്ന ആവശ്യവുമായി നിരവധി പരസ്യ കമ്പനികള്‍ സൈനയെ സമീപിച്ചു. എന്നാല്‍ അതെല്ലാം ഒളിമ്പിക്‌സിനായി സൈന ഉപേക്ഷിക്കുകയായിരുന്നു.

ഒന്നരക്കോടി രൂപയുടെ വരെ ഓഫറുകള്‍ സൈനയ്ക്ക് മുന്നില്‍ വെച്ചിട്ടും അതിലൊന്നും മനസ്സ് പതറാതെ ഒളിമ്പിക്‌സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഈ താരം.

ചില കമ്പനികള്‍ ദിവസം പത്ത് മണിക്കൂര്‍ വരെയാണ് ആവശ്യപ്പെട്ടിരുന്നത്. പരിശീലനത്തിലെ ഏകാഗ്രത നിലനിര്‍ത്താന്‍ ഒരുവേള അഭിമുഖങ്ങളും സൈന ഒഴിവാക്കിയിരുന്നു.

രാജ്യത്തിന് വേണ്ടി ഒരു മെഡല്‍ നേടുക എന്ന ലക്ഷ്യവുമായി എന്തും ഉപേക്ഷിക്കാന്‍ തയ്യാറാകുന്ന ഇന്ത്യയിലെ താരങ്ങള്‍ എല്ലാവര്‍ക്കും ഒരു മാതൃകയാകട്ടെ.

Advertisement