Categories

സൈന തോറ്റ് പുറത്ത്

പാരീസ്: ഈ വര്‍ഷം മോശം ഫോം തുടരുന്ന ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം സൈന നെഹ് വാള്‍ ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്നും തോറ്റ് പുറത്തായി. രണ്ടാം റൗണ്ടില്‍ ചൈനയുടെ ക്‌സ്യൂറി ലിയാണ് സൈനയെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയത്. നാല്‍പ്പത്തിയെട്ട് മിനിറ്റ് നീണ്ട മത്സരത്തില്‍ 18-21, 29-30 എന്ന് സ്‌കോറിനായിരുന്നു സൈനയുടെ തോല്‍വി.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് ലോക നാലാം റാങ്കുകാരിയായ സൈന രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്താവുന്നത്. നേരത്തെ ഡന്‍മാര്‍ക്ക് ഓപ്പണിലും സൈന രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ടിരുന്നു. ഈ വര്‍ഷം പങ്കെടുത്ത പന്ത്രണ്ടോളം ടൂര്‍ണമെന്റുകളില്‍ ഒന്നില്‍ മാത്രമാണ് കിരീടമുയര്‍ത്താന്‍ സൈനക്ക് സാധിച്ചത്.

പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ അജയ് ജയറാമും വനിതാ വിഭാഗം ഡബിള്‍സില്‍ ജ്വാലാ ഗുട്ട-അശ്വിന പൊന്നപ്പ സഖ്യവും തോറ്റതോടെ ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. രണ്ടാം റൗണ്ടില്‍ ചൈനയുടെ ആറാംസീഡ് ജിന്‍ ചെന്നിനോടാണ് ജയറാം നേരിട്ടുള്ള സെറ്റുകളില്‍ (19-21, 14-21) അടിയറവ് പറഞ്ഞത്.

ആറാം സീഡായ ദക്ഷിണ കൊറിയന്‍ ജോഡി ജുംഗ് യുന്‍ ഹാ-മിന്‍ ജുംഗ് കിം സഖ്യത്തോട് നേരിട്ടുള്ള സെറ്റുകളിലാണ്(13-21, 12-21) ജ്വാലാ ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം അടിയറവ് പറഞ്ഞത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.