എഡിറ്റര്‍
എഡിറ്റര്‍
അടുത്തലക്ഷ്യം 2016 ലെ ഒളിമ്പിക്‌സിലെ സ്വര്‍ണനേട്ടം: സൈന
എഡിറ്റര്‍
Wednesday 8th August 2012 2:05pm

ഹൈദരാബാദ്: 2016 ലെ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി ഒരു സ്വര്‍ണമെഡല്‍ നേടുകയാണ് തന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍. അതിനായി താന്‍ പരിശീലനം തുടങ്ങുകയാണെന്നും സൈന പറഞ്ഞു.

Ads By Google

”ലണ്ടനിലെ മെഡല്‍നേട്ടം എനിയ്ക്ക് കുറച്ചൊന്നുമല്ല ആത്മവിശ്വാസം തന്നത്. ഇനിയും ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനാവുമെന്ന് തന്നെയാണ് പ്രതീക്ഷ.

മെഡല്‍ പ്രതീക്ഷയുമായാണ് ഞാന്‍ ലണ്ടനിലേക്ക് പോയത്. ആ ആഗ്രഹം ഞാന്‍ സാധിച്ചു. എന്റെ ഒമ്പതാമത്തെ വയസ്സുമുതല്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് ഒരു ഒളിമ്പിക്‌സ് മെഡല്‍.

ഒളിമ്പിക്‌സ് മെഡലിന് തൊട്ടടുത്ത് എത്തിയപ്പോള്‍ എന്തെന്നില്ലാത്ത ആത്മവിശ്വാസം തോന്നി. പിന്നെ എന്നെ മുന്നോട്ട് നയിച്ചത് ആ വിശ്വാസമായിരുന്നു. ബാഡ്മിന്റണില്‍ മികച്ച രീതിയില്‍ കളിക്കാനായി കഷ്ടപ്പെട്ടതെല്ലാം ആ നിമിഷങ്ങളില്‍ ഓര്‍ത്തു. അപ്പോള്‍ മെഡല്‍ നേടിയേ തീരൂ എന്ന് എനിയ്ക്ക് തോന്നി”- സൈന പറഞ്ഞു.

Advertisement