ക്വാലാലംപൂര്‍: ഇന്ത്യയുടെ സൈന നേവാള്‍ മലേഷ്യന്‍ ഗ്രാന്‍ഡ് പ്രീ ബാഡ്മിന്റണ്‍ ഫൈനലില്‍ തോറ്റു. ചൈനയുടെ വാങ് സിന്നാണ് സൈനയുടെ കിരീട മോഹങ്ങളെ തകര്‍ത്തെറിഞ്ഞത്.

13-21, 21-18,21-14 സെറ്റുകള്‍ക്കാണ് സൈനയെ സിന്‍ പരാജയപ്പെടുത്തിയത്. ആദ്യഗെയിം മികച്ച രീതിയില്‍ കളിച്ച് സൈന നേടിയിരുന്നു. എന്നാല്‍ തുടര്‍ന്ന് ചൈനീസ് താരം ശക്തമായി കളിയില്‍ തിരിച്ചെത്തുകയായിരുന്നു.

നേരത്തേ കൊറിയയുടെ ഹ്യൂന്‍ സങിനെ പരാജയപ്പെടുത്തിയാണ് സൈന ഫൈനലിലെത്തിയത്. കൊറിയയുടെ യൂന്‍ ബേബയെ തോല്‍പ്പിച്ചാണ് വാങ് ഫൈനലിലെത്തിയത്.