ചൈന: ലോകസൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നേഹ്‌വാളിന് തോല്‍വി. ലോക ഒന്നാംനമ്പര്‍ താരം ചൈനയുടെ യിനാന്‍ വാങ്ങിനോടാണ് ബി.ഡബ്ലു.എഫ്.സൂപ്പര്‍ സീരീസില്‍ സൈന തോറ്റത്.

കളിയുടെ ആദ്യത്തില്‍ സൈനക്കായിരുന്നു മുന്‍തൂക്കം. ആദ്യ സെറ്റ് നേടിയെങ്കിലും രണ്ടു മൂന്നും സെറ്റുകളില്‍ കളി കൈവിട്ടു പോയി. രണ്ടും മൂന്നും സെറ്റുകളില്‍ 21, 13 എന്നീ പോയിന്റുകള്‍ യഥാക്രമം യിനാന്‍ വങ് നേടി.

Subscribe Us:

മൂന്നു തവണ ഇതിനു മുന്‍പ് യിനാന്‍ വാങും സൈനയും ഏറ്റുമുട്ടിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ വ്യക്തിഗത ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു സൈന.

Malayalam News
Kerala News in English