ബെയ്ജിങ്: മലയാളി താരം വി. ദിജുവും ജ്വാല ഗുട്ടയും ചേര്‍ന്ന സംഖ്യം ചൈന മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണ ജേതാവായ ദക്ഷിണ കൊറിയയുടെ യോങ് ദായെയും കൂട്ടുകാരന്‍ ലീജുങ് യൂന്‍ സംഖ്യത്തെയാണ് ഇന്ത്യന്‍ സംഖ്യം അട്ടിമറിച്ചത്.

നേരത്തെ ആദ്യറൗണ്ടില്‍ ലോക രണ്ടാംനമ്പര്‍ ജോഡിയായ ചൈനയുടെ താവോ ജിയാന്‍മിങ്ടിയാന്‍ ക്വിങ് ജോഡിയെ തോല്‍പിച്ചാണ് ദിജുജ്വാല സഖ്യം രണ്ടാംറൗണ്ടിലെത്തിയത്. വനിതാ സിംഗില്‍സില്‍ ഇന്ത്യയുടെ ലോക അഞ്ചാംനമ്പര്‍ താരം സൈന നേവാളും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. അതേസമയം പുരുഷ സിംഗിള്‍സില്‍ പി.കശ്യപും, ഡബ്ബിള്‍സില്‍ മലയാളികളായ രൂപേഷ് കുമാര്‍സനേവ് തോമസ് സഖ്യവും, വനിതാ ഡബ്ബിള്‍സില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും തോറ്റ് പുറത്തായി.

മിക്‌സഡ് ഡബ്ബിള്‍സിന്റെ ആദ്യറൗണ്ടില്‍ 5-21, 21-14, 21-18 എന്ന സ്‌കോറിന് എതിരാളികളെ തറപറ്റിച്ച ദിജു-ജ്വാല സംഖ്യം രണ്ടാംറൗണ്ടില്‍ നേരിട്ടുള്ള സെറ്റിനാണ് ജയിച്ചു കയറിയത്(21-19, 21-17) . സ്‌കോട്ടിഷ-്ഇംഗ്ലീഷ് ജോഡിയായ റോബര്‍ട്ട് ബ്ലെയര്‍ഗ-ബ്രിയേല്‍ വൈറ്റ് ജോഡിയാണ് ക്വാര്‍ട്ടറില്‍ ദിജു-ജ്വാല സഖ്യത്തിന്റെ എതിരാളികള്‍.

വനിതാ സിംഗിള്‍സില്‍, ആദ്യറൗണ്ടില്‍ ഇന്ത്യയുടെതന്നെ അതിഥി മുദാത്കറെ 21-6, 21-8ന് തോല്‍പിച്ച സൈന രണ്ടാംറൗണ്ടില്‍ അയനെ കുരിഹാരയെ കടുത്ത പോരാട്ടത്തിലാണ് കീഴ്‌പ്പെടുത്തിയത് (2111, 1821, 2725). ലോക ഒന്നാംനമ്പര്‍ താരം ചൈനയുടെ വാങ് യിഹാനാണ് ക്വാര്‍ട്ടറില്‍ സൈനയുടെ എതിരാളി.

പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍താരം പി. കശ്യപ് രണ്ടാം റൗണ്ടിലാണ് പരാജയപ്പെട്ടത്. ലോക രണ്ടാംനമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ പീറ്റര്‍ ഹോഗ് ഗേഡിനെതിരെ 21-18, 21-15 എന്ന സ്‌കോറിനായിരുന്നു കശ്യപിന്റെ തോല്‍വി. പുരുഷ ഡബിള്‍സില്‍ രൂപേഷ് കുമാര്‍-സനേവ് തോമസ് സഖ്യവും രണ്ടാം റൗണ്ടിലാണ് തോറ്റ് പുറത്തായത്.

കൊറിയയുടെ നാലാം സീഡുകളായ സുങ് ഹ്യുന്‍ കോയോങ് സോണ്‍ യൂ ജോഡിയോടാണ (21-13, 21-9)മലയാളി ജോഡികള്‍ തോല്‍വി വഴങ്ങിയത്. വനിതാ ഡബിള്‍സില്‍ കോമണ്‍വെല്‍ത്ത ചാംപ്യന്‍മാരും ലോകചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാക്കളുമായ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ഇവിടെ ആദ്യറൗണ്ടില്‍ത്തന്നെ തോറ്റ് പുറത്തായി.