എഡിറ്റര്‍
എഡിറ്റര്‍
മലേഷ്യന്‍ ഓപ്പണ്‍: സൈന സെമിയില്‍
എഡിറ്റര്‍
Saturday 19th January 2013 10:31am

ക്വാലലംപൂര്‍: മലേഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ സെമിയില്‍. ഒരോ സെറ്റ് പങ്കുവച്ച ശേഷം മൂന്നാം സെറ്റില്‍ പരുക്കേറ്റ് എതിരാളി ജപ്പാനില്‍നിന്നുള്ള നോസോമി ഒകുഹാര പിന്‍മാറിയതാണ് സൈനയുടെ സെമി പ്രവേശനം എളുപ്പമാക്കിയത്.

Ads By Google

സൈന ആദ്യ സെറ്റ് 21-11ന് സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റില്‍ 21-14നു നോസോമിക്കായിരുന്നു വിജയം. മൂന്നാം സെറ്റില്‍  2-0നു സൈന മുന്നിട്ടുനില്‍ക്കുമ്പോള്‍ പരുക്കിനെത്തുടര്‍ന്നു നോസോമി പിന്‍മാറി.

സെമിയില്‍ ഇന്ന് ഓള്‍ ഇംഗ്ലണ്ട് ചാംപ്യന്‍ ടൈന്‍ ബൗണോ ആറാം സീഡ് ചൈനീസ് തായ്‌പേയിയുടെ സു യിങ് തായിയോ ആവും സൈനയുടെ എതിരാളി.

കളിയുടെ തുടക്കത്തില്‍ത്തന്നെ ഒന്നാം സീഡ് സൈന ആധിപത്യം നേടിയിരുന്നു. 3-0നു ലീഡ് എടുത്ത സൈന കളിയുടെ ഓരോ ഘട്ടത്തിലും ലീഡ് വര്‍ധിപ്പിച്ച് അനായാസം ജയത്തിലെത്തി.

എന്നാല്‍ രണ്ടാം സെറ്റില്‍ 9-1 ലീഡിലേക്കു നോസോമി കുതിച്ചു. വീണ്ടും 14-1 ലീഡ്. ആദ്യ സെറ്റില്‍ ഏറ്റ തിരിച്ചടിക്കു നോസോമി അതേ രീതിയില്‍ത്തന്നെയാണു മറുപടി നല്‍കിയത്.

Advertisement