എഡിറ്റര്‍
എഡിറ്റര്‍
ഹോങ് കോങ് ഓപ്പണ്‍: സൈന രണ്ടാം റൗണ്ടില്‍
എഡിറ്റര്‍
Wednesday 21st November 2012 1:00pm

കൊവ്‌ലൂണ്‍ : ഇന്ത്യയുടെ സൈന നെഹ്‌വാള്‍ ഹോങ് കോങ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഇന്‍ഡൊനീഷ്യയുടെ അപ്രില്ല യുസ്വന്ദരിയെയാണ് ലോക മൂന്നാം റാങ്കുകാരിയായ മൂന്നാം സീഡായ സൈന നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയത്.innerad]

ആദ്യ സെറ്റില്‍ പതറിയ സൈന പെട്ടെന്ന് തന്നെ ഫോമിലേയ്ക്ക് തിരിച്ചുവരികയായിരുന്നു. മിക്‌സഡ് ഡബിള്‍സില്‍ പ്രണവ് ജെറി ചോപ്രശിഖി റെഡ്ഡി സഖ്യവും പുരുഷന്മാരുടെ സിംഗിള്‍സില്‍ അജയ് ജയറാമും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

പ്രണവ്ശിഖി സഖ്യം അമേരിക്കയുടെ ഫിലിപ്പ് ച്വീ ജാമി സുഭന്ദി സഖ്യത്തെയും അജയ് ജയറാം ചൈനയുടെ ഷെങ്മിങ് വാങ്ങിനെയും ആണ് തോല്‍പിച്ചത്. മറ്റൊരു മിക്‌സഡ് ഡബിള്‍സ് ജോഡിയായ തരുണ്‍ കോനയും അശ്വിനി പൊന്നപ്പയും പുരുഷന്മാരുടെ ഡബിള്‍സില്‍ തരുണ്‍ കോനഅരണ്‍ വിഷ്ണു സഖ്യവും ഒന്നാം റൗണ്ടില്‍ തന്നെ പുറത്തായി.

ചൈനയുടെ ഒന്നാം സീഡായ ചെന്‍ സുജിന്‍ മാ സഖ്യത്തോടാണ് തരുണും അശ്വിനിയും നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടത് .  ഇംഗ്ലീഷ് ജോഡിയായ ക്രിസ് അഡ്‌കോക്ക്ആന്‍ഡ്ര്യു എല്ലിസ് സഖ്യത്തോടാണ് അരുണ്‍തരുണ്‍ ജോഡി തോറ്റത്.

Advertisement