എഡിറ്റര്‍
എഡിറ്റര്‍
സൂപ്പര്‍ സീരീസ്: സൈന രണ്ടാം റൗണ്ടില്‍
എഡിറ്റര്‍
Thursday 14th June 2012 10:21am

ന്യൂദല്‍ഹി: തായ്‌ലന്‍ഡ് ഓപ്പണ്‍ ചാമ്പ്യനായ ഇന്ത്യയുടെ സൈന നേവാള്‍ ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ കടന്നു.

മൂന്നു സെറ്റു നീണ്ട കടുത്ത പോരാട്ടത്തില്‍ ജപ്പാന്റെ സയാക സാട്ടോവിനെയാണ് സൈന തോല്പിച്ചത്.

സ്‌കോര്‍: 21-12, 14-21, 21-17. ലോക അഞ്ചാം നമ്പര്‍ താരവും അഞ്ചാം സീഡുമായ സൈനയുടെ അടുത്ത എതിരാളി ഏപ്രില്ല യുസ്വന്‍ഡാരോയിയാണ്.
ബെയ്ജിങ് ഒളിംപിക്‌സില്‍ ക്വാര്‍ട്ടര്‍ വരെയെത്തിയ സൈന ഇത്തവണ ലണ്ടനില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ പ്രധാന സ്ഥാനത്തുണ്ട്. ബാങ്കോക്കില്‍ സൈന ഈ സീസണിലെ രണ്ടാം കിരീടമാണ് സ്വന്തമാക്കിയത്.

എല്ലാ പ്രധാന ചൈനീസ് താരങ്ങളും മല്‍സരരംഗത്തുണ്ട്. കളിക്കുന്ന ദിവസത്തെ ആശ്രയിച്ചാവും മല്‍സരഫലം. വിജയത്തിനായി പരമാവധി ശ്രമിക്കുമെന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും സൈന വ്യക്തമാക്കി.

Advertisement