എഡിറ്റര്‍
എഡിറ്റര്‍
തായ്‌ലന്റ് ഓപ്പണ്‍: സൈന ക്വാര്‍ട്ടറില്‍
എഡിറ്റര്‍
Friday 8th June 2012 8:25am

ബാങ്കോക്ക്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ തായ്‌ലന്റ് ഓപ്പണ്‍ ബാഡ്മിന്റണിന്റെ വനിതാവിഭാഗം ക്വാര്‍ട്ടറില്‍ കടന്നു. അഞ്ചാം സീഡായ സൈന ചൈനയുടെ ലി ഹാനെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്.

സ്‌കോര്‍( 2-1,1-2,2-5,1-3) ക്വര്‍ട്ടറില്‍ ജപ്പാന്റെ ക്വോരി ഇമാബേപ്പുവും ആതിഥേയരുടെ സപ്ശ്രീ തരത്തനേച്ചിയേയുമാണ് നേരിടേണ്ടത്. അതേസമയം ഇന്ത്യയുടെ മറ്റുതാരങ്ങള്‍ക്കാര്‍ക്കും മത്സരത്തില്‍ വിജയിക്കാനായില്ല.

മറ്റൊരു മത്സരത്തില്‍ ഇന്ത്യന്‍ താരം പി.വി സിന്ധു ചൈനയുടെ മുന്‍ലോക ചാമ്പ്യന്‍ വാങ് ലീയോട് പരാജയപ്പെട്ടു. സ്‌കോര്‍(2-1,1-2,2-5,2-3). വനിതാഡബിള്‍സില്‍ അപര്‍ണാ ബാലനും സിക്കി റെഡ്ഡിയും ചേര്‍ന്ന സഖ്യം ചൈനയുടെ ഒന്നാം സീഡായ സിയ-താങ് സഖ്യത്തിനോടും കീഴടങ്ങി. സ്‌കോര്‍(2-1,1-0,2-1,1-3).

Advertisement