സൂറിച്ച്: സ്വിസ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റ കിരീടം ഇന്ത്യയുടെ സൈനാ നെഹ്‌വാളിന്. ഫൈനലില്‍ ദക്ഷിണ കൊറിയന്‍ താരം ജി ഹ്യുന്‍ സംഗിനെ നേരിട്ടുള്ള സെറ്റുകളില്‍(21-13, 21-14) കീഴടക്കിയാണ് സൈന കരിയറിലെ അഞ്ചാം സൂപ്പര്‍ സീരീസ് കിരീടം നേടിയത്.

കഴിഞ്ഞ വര്‍ഷം നടന്ന ഇന്തോനേഷ്യ ഓപ്പണ്‍ സൂപ്പര്‍ സീരീസിലും സൈന ജി ഹ്യുന്‍ സങിനെ പരാജയപ്പെടുത്തി കിരീടംചൂടിയിരുന്നു.