ജക്കാര്‍ത്ത: നിലവിലെ ചാംപ്യന്‍ സൈന നെഹ്‌വാള്‍ ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന്റെ സെമിയില്‍ പ്രവേശിച്ചു. ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ ടിന്‍ ബൗണിനെയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2119, 2119.

ഇന്ന് നടക്കുന്ന സെമിയില്‍ സൈന ചൈനീസ് തായ്‌പേയ് യുടെ ഷാവോ ഷീ ചെങ്ങിനെ നേരിടും. സീഡില്ലാതാരമായ ഷാവോ ഏഴാം സീഡ് ചൈനയുടെ സിന്‍ ലിയുവിനെ 2117, 2115നാണ് പരാജയപ്പെടുത്തിയത്.

രണ്ടുവട്ടം ഓള്‍ ഇംഗ്ലണ്ട് കിരീടം നേടിയ എതിരാളിയെ ലോക നാലാം റാങ്കുകാരിയായ സൈന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തകര്‍ത്തത്. ഇതിനു മുമ്പ് രണ്ടു പ്രാവശ്യം ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ഡെന്മാര്‍ക്കുകാരിക്കായിരുന്നു ജയം. എന്നാല്‍, ഇന്നലെ മുന്‍ തോല്‍വികള്‍ക്ക് കണക്കുതീര്‍ത്താണ് സൈന സെമിയിലേക്ക് മുന്നേറിയത്.