Categories

സൈന പുറത്ത്

ന്യൂദല്‍ഹി: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്തായി. അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ മലയാളിയായ വി.ദിജുവും ജ്വാല ഗുട്ടയും ചേര്‍ന്ന സംഖ്യം മൂന്നാം റൗണ്ടില്‍ കടന്നു.

രണ്ടാം റൗണ്ടില്‍ ചൈനീസ് തായ്‌പേയ് താരം സു യിംഗ് തായിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ടൂര്‍ണമെന്റിലെ നാലാം സീഡായ സൈനയെ പരാജയപ്പെടുത്തിപ്പെടുത്തിയത്. സ്‌കോര്‍: 19-21, 13-21. മങ്ങിയ തുടക്കമായിരുന്നു സൈനയുടേത്. 3-1ന് ലീഡ് നേടിയ ചൈനീസ് താരം പിന്നീട് 15-6 എന്ന നിലയിലേക്ക് കുതിച്ചു.

എന്നാല്‍ പിന്നീട് തിരിച്ച് വന്ന സൈന മത്സരം 18-18 എന്ന നിലയിലെത്തിച്ചെങ്കിലും ആദ്യ സെറ്റ് തായ് താരത്തിന് മുന്നില്‍ അടിയറവ് വെയ്ക്കുകയായിരുന്നു. രണ്ടാം ഗെയിമിലും ഒരു ഘട്ടത്തില്‍ 10-10 എന്ന നിലയില്‍ ഒപ്പത്തിനൊപ്പം നിന്നതിന് ശേഷമാണ് ഇന്ത്യന്‍ താരം മത്സരം കൈവിട്ടത്.

ആദ്യറൗണ്ടില്‍ എട്ടാം സീഡുകളായ ജര്‍മ്മന്‍ ജോഡികളെ അട്ടിമറിച്ച് മുന്നേറിയ ഇന്ത്യന്‍ ജോഡികളായ ജ്വാലയും ദിജുവും രണ്ടാം റൗണ്ടില്‍ ഇംഗ്ലീഷ് സഖ്യത്തെ കീഴടക്കിയാണ് മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചത്. സ്‌കോര്‍: 21-16, 21-19. കഴിഞ്ഞദിവസം രാത്രി നടന്ന മത്സരത്തില്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ പി.കശ്യപ് ലോക ഒന്നാം നമ്പര്‍ താരം ചോങ് ലീയോട് തോറ്റ് പുറത്തായിരുന്നു. സ്‌കോര്‍: 11-21, 13-21

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.