എഡിറ്റര്‍
എഡിറ്റര്‍
സൈനയുമായി പ്രണയത്തിലല്ല: കശ്യപ്
എഡിറ്റര്‍
Tuesday 11th September 2012 1:57pm

ന്യൂദല്‍ഹി: ബാഡ്മിന്റണ്‍ താരം സൈനാ നെഹ്‌വാളുമായി തനിക്ക് പ്രണയമില്ലെന്ന് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരം പി.കശ്യപ്.

സൈനയും താനും നല്ല സുഹൃത്തുകള്‍ മാത്രമാണെന്നും തങ്ങള്‍ക്കിടയില്‍ പ്രണയം കടന്നുവന്നിട്ടില്ലെന്നും കശ്യപ് പറഞ്ഞു. സൈനയുമായി പ്രണയത്തിലാണെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

‘തത്ക്കാലം കല്യാണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. കളിയിലും കരിയറിലും ശ്രദ്ധിക്കണം. സൈനയുടെയും എന്റെയും കുടുംബങ്ങള്‍ തമ്മില്‍ ഏറെ അടുപ്പമുണ്ട്. സൈന എനിക്ക് പ്രചോദനം നല്‍കുന്നുണ്ട്. അവരുമായുള്ള സുഹൃത്ത് ബന്ധത്തെയാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നത്’-കശ്യപ് പറഞ്ഞു

വാര്‍ത്ത വെറുമൊരു തമാശ മാത്രമാണെന്നും കശ്യപ് വ്യക്തമാക്കി. കഴിഞ്ഞ എട്ടുവര്‍ഷമായി സൈനയും കശ്യപും ഹൈദരാബാദിലെ ഗോപീചന്ദ് ബാഡ്മിന്റന്‍ അക്കാദമിയിലാണ് പരിശീനം നടത്തുന്നത്.

Advertisement