Categories

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സൈനക്കും ആനന്ദ് പവാറിനും ജയം

ന്യൂദല്‍ഹി: ഇന്ത്യന്‍താരങ്ങളായ സൈന നെഹ്‌വാളും ആനന്ദ് പവാറും ഡെന്‍മാര്‍ക്ക് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ  രണ്ടാം റൗണ്ടിില്‍ കടന്നു.  രണ്ട്‌പേരും നരിട്ടുള്ള സെറ്റുകള്‍ക്കാണ് എതിരാളികള്‍ക്കെതിരെ വിജയം സ്വന്തമാക്കിയത്. വനിതാ സിംഗിള്‍സില്‍ നാലാം സീഡായ സൈന തായ്‌ലന്‍ഡിന്റെ പോണ്‍ടിപ് ബുരാനാപ്രസര്‍ടസ്‌കിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-16, 21-8.

പുരുഷ വിഭാഗത്തില്‍ സ്പാനീഷ് താരം പാബ്‌ളോ അബിയാനെ കീഴടക്കിയാണ് ആനന്ദ് രണ്ടാം റൗണ്ടിലേക്ക് ടിക്കറ്റുറപ്പിച്ചത്. സ്‌കോര്‍: 21-11, 21-12.  രണ്ടാം റൗണ്ടില്‍ ചൈനീസ് തായ്‌പേയ് താരം സു യിംഗ് തായിയാണ് ലോക നാലാം നമ്പറായ സൈനയുടെ എതിരാളി. ലോക ഒന്നാം നമ്പര്‍ മലേഷ്യയുടെ ചോങ് ലീ, ഇന്ത്യയുടെ തന്നെ പി.കശ്യപ് എന്നിവര്‍ തമ്മിലുള്ള മത്സര വിജയികളുമായാണ് ആനന്ദ് രണ്ടാം റൗണ്ടില്‍ ഏറ്റ് മുട്ടുക.

അതേസമയം പുരുഷ സിംഗിള്‍സില്‍ അജയ് ജയറാമും വനിതാ ഡബ്ബിള്‍സില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാക്കളായ ജ്വാല ഗുട്ട അശ്വിനി പൊന്നപ്പ സംഖ്യവും ആദ്യ റൗണ്ടിലേ തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.ടോമി സുഗിയാര്‍ത്തോയോട് 11-21, 16-21 എന്ന സ്‌കോറിനായിരുന്നു അജയ് ജയറാമിന്റെ തോല്‍വി. സിംഗപ്പുര്‍ ജോഡികളോട് 16-21, 17-21 എന്ന സ്‌കോറിനായിരുന്നു ജ്വാല അശ്വിനി ജോഡികല്‍ പരാജയം രുചിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.