കൊല്‍ക്കത്ത: പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഒഫ് ഇന്ത്യ പശ്ചിമ ബംഗാളില്‍ 20,000 കോടി മുതല്‍മുടക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സെയ്ല്‍ ചെയര്‍മാന്‍ സി.എസ്. വര്‍മയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനത്തെ വിവിധ പ്ലാന്റുകളിലായാണു നിക്ഷേപം. ഐ.ഐ.എസ്.സി.ഒ സ്റ്റീല്‍ പ്ലാന്റ്, ദുര്‍ഗ്ഗാപ്പൂര്‍ സ്റ്റീല്‍ പ്ലാന്റ്, അലോയ് സ്റ്റീല്‍ പ്ലാന്റ് എന്നിങ്ങനെ മുന്ന് സറ്റീല്‍ പ്ലാന്റുകളലാണ് നിലവില്‍ സംംസ്ഥാനത്ത് സെയിലിനുള്ളത്. ഇതില്‍ ഐ.ഐ.എസ്.സി.ഒ സ്റ്റീല്‍ പ്ലാന്റ 16,000 കോടി മുതല്‍ മുടക്കില്‍ നവീകരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ 2012ഓടെ പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

16,000 കോടി മുതല്‍മുടക്കില്‍ 2.5 മില്യണ്‍ ടണ്‍ ഉത്പാദന ശേഷിയുള്ള ഭേണ്‍പുരിലെ പ്ലാന്റ് അടുത്ത വര്‍ഷം ജൂണോടെ പ്രവര്‍ത്തന സജ്ജമാക്കും. ദൂര്‍ഗാപുര്‍ സ്റ്റീല്‍ പ്ലാന്റിനായി 3,000 കോടിയും അലോയ് സ്റ്റീല്‍ പ്ലാന്റിനായി 1,000കോടിയും മുതല്‍മുടക്കും. പുതിയ നവീകരണപ്രവര്‍ത്തനത്തിന്റെ ഫലമായി ദൂര്‍ഗാപുര്‍ സ്റ്റീല്‍ പ്ലാന്റിന്റെ ഉത്പാദന ക്ഷമത രണ്ടു മില്യണ്‍ ടണ്ണില്‍ നിന്ന് രണ്ടര മില്യണ്‍ ടണ്ണായി ഉയരും. കുല്‍ട്ടിയിലെ നിര്‍ദ്ദിഷ്ട ഫാക്ടറിക്ക് 200 കോടി ചെലവഴിക്കും