ന്യൂദല്‍ഹി: സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) യും ഉത്തരകൊറിയന്‍ കമ്പനിയായ പോസ്‌കോയും തമ്മില്‍ 15,000 കോടിയുടെ കരാറിന് ധാരണയായി. ഇന്ത്യയില്‍ സ്റ്റീല്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനാണ് പുതിയ കരാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

പുതിയ കരാറിന് മുന്നോടിയായിയായുള്ള ധാരണാപത്രത്തില്‍ രണ്ടുകമ്പനികളും ഒപ്പുവച്ചു. ബൊക്കാറോ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുപോവുകയാണെന്നും മൂന്നുമാസത്തിനുള്ളില്‍ ഇതില്‍ വ്യക്തമായ രൂപമാകുമെന്നും സെയില്‍ ചെയര്‍മാന്‍ സി എസ് വര്‍മ അറിയിച്ചു.

2020 ല്‍ സെയിലിന്റെ ഉത്പ്പാദനം 60 മില്യണ്‍ ടണ്ണായി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ഒറീസ്സയില്‍ പോസ്‌കോ ആരംഭിച്ച പ്ലാന്റിന്റെ പ്രവര്‍ത്തനം ജനങ്ങളുടെ പ്രക്ഷോഭം മൂലം തടസ്സപ്പെട്ടിരുന്നു.