എഡിറ്റര്‍
എഡിറ്റര്‍
ഷാജിയേട്ടാ..കെ.ആര്‍.കെ യെ അങ്ങ്..; അരുത് അബൂ അരുത്: ഹിറ്റായി സൈജു കുറുപ്പിന്റേയും ജയസൂര്യയുടേയും ഫേസ്ബുക്ക് പോസ്റ്റ്
എഡിറ്റര്‍
Thursday 20th April 2017 10:01am

രണ്ടാമൂഴത്തില്‍ മോഹന്‍ലാല്‍ ഭീമനായി വേഷമിടുന്നതിനെതിരെ ട്വീറ്റുമായി എത്തിയ നടനും സംവിധായകനുമായ കമാല്‍ റാഷിദ് ഖാനുവിനെ ട്രോളര്‍മാരും ലാല്‍ ആരാധകരും വലിച്ചുകീറി ഒട്ടിക്കുന്നതിനിടെ ലാലേട്ടന് പിന്തുണയുമായി നടന്‍ സൈജു കുറുപ്പിന്റേയും ജയസൂര്യയുടേയും ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

ഷാജി പാപ്പനും സംഘവും സ്റ്റൈലിലായിരുന്നു സൈജു കുറുപ്പിന്റെ പോസ്റ്റ്. ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയിലെ അറയ്ക്കല്‍ അബു സ്‌റ്റൈലിലായിരുന്നു സൈജുവിന്റെ ഈ ചോദ്യം.

ഷാജിയേട്ടാ കെ.ആര്‍.കെയെ അങ്ങ്…ഇതായിരുന്നു സൈജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഉടന്‍ തന്നെ മറുപടുമായി ജയസൂര്യയും എത്തി. ഷാജി പാപ്പന്‍ സ്റ്റൈലില്‍ അരുത് അബൂ അരുത് എന്നായിരുന്നു ജയസൂര്യയുടെ മറുപടി.

മോഹന്‍ലാലിനെ ഛോട്ടാ ഭീം എന്ന് വിളിച്ച് ആക്ഷേപിച്ചതിന് പിന്നാലെ വലിയ പൊങ്കാലയാണ് കെ.ആര്‍.കെയുടെ ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. കെ.ആര്‍.കെയെ തെറിവിളിക്കുന്നത് ലാല്‍ ആരാധകരും മമ്മൂട്ടി ആരാധകരും ഒരുമിച്ചാണ് എന്നതാണ് മറ്റൊരു പ്രത്യേകത.


Dont Miss മൂന്നാറില്‍ പാപ്പാത്തി ചോലയിലെ കൈയേറ്റം ഒഴിപ്പിക്കുന്നു; വഴി തടഞ്ഞ വാഹനങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് മാറ്റി; സ്ഥലത്ത് നിരോധനാജ്ഞ


എന്നാല്‍ ഇതിന് ശേഷവും വിവാദട്വീറ്റുമായി കെ.ആര്‍.കെ എത്തി. രാവിലെ മുതല്‍ മലയാളികള്‍ തന്നെ ചീത്തപറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നുമായിരുന്നു ഇയാളുടെ വാക്കുകള്‍. ഭീമനാകാന്‍ മോഹന്‍ലാലിന് സാധിക്കില്ലെന്ന് പറഞ്ഞതാണോ താന്‍ ചെയ്ത കുഴപ്പമെന്നും കെ.ആര്‍.കെ ചോദിച്ചിരുന്നു.

‘രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മാത്രമാണ് താങ്കളുടേതായി ഞാന്‍ കണ്ടിട്ടുള്ളത്. അങ്ങനെയാണ് താങ്കളെ എനിക്ക് അറിയുന്നതും. ആ ചിത്രങ്ങളിലെല്ലാം ഒരു ജോക്കറിനെപ്പോലെയാണ് നിങ്ങള്‍ ഇരുന്നത്
നിങ്ങള്‍ ഛോട്ടാഭീം അല്ലെങ്കില്‍ ശരിക്കും നിങ്ങള്‍ ആരാണ്? എന്തിനാണ് നിങ്ങളുടെ ആരാധകര്‍ എന്നെ ചീത്ത വിളിക്കുന്നത്? ഇത് ഒരിക്കലും ശരിയല്ല’- കെആര്‍കെ പറഞ്ഞു.

Advertisement