Categories

സെയ്ഫിന്റെ മക്കള്‍ നല്ല സുഹൃത്തുക്കളെന്ന് കരീന

kareena-kapoor

സെയ്ഫിന്റെ മക്കള്‍ തന്റെ നല്ല സുഹൃത്തുക്കളെന്ന് കരീന.

2012ലാണ് ബോളിവുഡിന്റെ ഇഷ്ട താരങ്ങള്‍ വിവാഹിതരായത്. കരീനക്ക്് മുമ്പ് നടി അമൃത സിങിനെയായിരുന്നു സെയ്ഫ് വിവാഹം കഴിച്ചത്.

അമൃതയുടേയും സെയ്ഫിന്റേയും ദാമ്പത്യം 13 വര്‍ഷം നീണ്ടു. ഇവരുടെ മക്കളാണ് സാറയും ഇബ്രാഹിമും.

രണ്ട് പേരും കരീനയുടെ ബഡാ ദോസ്തുകളാണ്. തന്റേയും സാറയുടേയും ഇബ്രാഹിമിന്റേയും ബന്ധം സുദൃഢമാണെന്ന് നടി തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പരീക്ഷണങ്ങള്‍ നടത്തി തോല്‍വി ഏറ്റ് വാങ്ങാത്ത മഹാ നടനാണ് സെയ്‌ഫെന്നും സെയ്ഫിന്റെ ലുക്കാണ് തനിക്കേറ്റവും ഇഷ്ടമെന്നും കരീന പറഞ്ഞു.

Tagged with: |