ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന്റെ മകള്‍ സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. യഷ്‌രാജ് ഫിംലിംസിന്റെ ബാനറിലെ ചിത്രത്തിലൂടെയാണ് സാറ ബോളിവുഡിലെത്തുന്നത്.

Ads By Google

അമ്മ അമൃത സിങ്ങിനൊപ്പം ഹലോ മാഗസിനിന്റെ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് സാറ ശ്രദ്ധിക്കപ്പെടുന്നത്. സെയ്ഫിന്റെ മുന്‍ഭാര്യയും നടിയുമാണ് അമൃത.

Subscribe Us:

കവര്‍ പേജില്‍ ഫോട്ടോ വന്നശേഷം സാറയെ തേടി നിരവധി അവസരങ്ങള്‍ വന്നെങ്കിലും അരങ്ങേറ്റം മികച്ചതാകണമെന്ന വാശിയിലായിരുന്നു അമൃത. അങ്ങനെയാണ് യഷ്‌രാജ് ഫിലിംസിന്റെ ചിത്രം സാറയെ തേടിയെത്തിയത്.

പ്രണയകഥയാണിതെന്നാണ് റിപ്പോര്‍ട്ട്. 1983ല്‍ പുറത്തിറങ്ങിയ ബേത്താബ് എന്ന പ്രണയ ചിത്രത്തിലൂടെയായിരുന്നു അമൃതയുടെ തുടക്കം.

16 കാരിയായ സാറയ്ക്ക് തന്റെ പഠനത്തിന് തടസമുണ്ടാകാത്ത തരത്തില്‍ സിനിമയുമായി മുന്നോട്ട് പോകാനാണിഷ്ടം.

സാറയ്ക്ക് സിനിമയിലേക്ക് ക്ഷണം ലഭിച്ചത് സംബന്ധിച്ച വാര്‍ത്തകള്‍ അമൃത നിഷേധിച്ചിട്ടില്ല. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്താനും അവര്‍ തയ്യാറായില്ല.

2004ലാണ് സെയ്ഫ് അമൃതയുമായുള്ള ബന്ധം വേര്‍പെടുത്തിയത്.