എഡിറ്റര്‍
എഡിറ്റര്‍
സെയ്ഫ് കരീന വിവാഹം ഒക്ടോബര്‍ 16 ന്
എഡിറ്റര്‍
Monday 4th June 2012 8:24am

അവസാനം അതില്‍ ഒരു തീരുമാനമായി. ഏറെ നാളുകളായുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചുകൊണ്ട് സെയ്ഫ് കരീന വിവാഹം ഒക്ടോബര്‍ 16 ന് പ്രഖ്യാപിച്ചു. ഇത്തവണ പറഞ്ഞിരിക്കുന്നത് സെയ്ഫിന്റെ അമ്മയായ ശര്‍മ്മിള ടാഗോറാണ്. അതുകൊണ്ട് തന്നെ വിശ്വാസിക്കാന്‍ കൊള്ളുമെന്നാണ് ആരാധകരും ബോളീവുഡും കരുതുന്നത്.

‘വിവാഹം ഒക്ടോബര്‍ 16 നാണ് തീരുമാനിച്ചിരിക്കുന്നത്. പക്ഷെ വലിയ ആര്‍ഭാഢമുണ്ടാവില്ലെന്നാണ് പട്ടൗഡി കുടുംബവുമായി ഏറ്റവും അടുത്ത കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നത്.
വിവാഹ ശേഷവും കരീന അഭിനയം തുടരും. ഭാവി അമ്മായിയമ്മയായ ശര്‍മ്മിളയുടെയും കരിയറിലെ ഏറ്റവും മികച്ച കാലം ആരംഭിക്കുന്നത് അവരുടെ വിവാഹത്തിന് ശേഷമായിരുന്നല്ലോ. ശര്‍മ്മിളയുടെ ഏറ്റവും മികച്ച സിനിമകളിലൊന്നായ ആരാധനയില്‍ അവര്‍ വന്നിരുന്നത് കുഞ്ഞു സെയഫിനൊപ്പമായിരുന്നു. കരീനയും അമ്മയുടെ പാത പിന്തുടരുമെന്നാണ് അറിയുന്നത്. വിവാഹശേഷം വര്‍ഷം രണ്ട് സിനിമകളിലാവും കരീന അഭിനയിക്കുക.

ഇപ്പോള്‍ മധുര്‍ ബണ്ഡാര്‍ക്കറിന്റെ ഹീറോയിന്‍, സഞ്ജയ് ലീലാ ബന്‍സാലിയുടെ രാംലീല എന്നിവയിലാണ് കരീന അഭിനയിക്കുന്നത്.
പട്ടൗഡി ഹൗസില്‍ വെച്ചായിരിക്കും വിവാഹം നടക്കുക. അടുത്തിടെയാണ് മുന്‍ ക്രിക്കറ്റ് താരവും സെയ്ഫിന്റെ പിതാവുമായ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി അന്തരിച്ചത്. അതുകൊണ്ടുതന്നെ വലിയ ആര്‍ഭാടമില്ലാതെയാവും വിവാഹം നടക്കുക. കരീനയുടെ വീട്ടുകാരും ഇത് അംഗീകരിച്ചിട്ടുണ്ട്. വിവാഹം ശേഷം നടക്കുന്ന റിസപ്ഷനില്‍ എല്ലാവരെയും ക്ഷണിക്കുമെന്നും അറിയുന്നു.

റിസപ്ഷന്‍ വേദി എവിടെയായിരിക്കുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഒരു പക്ഷെ വിവാഹദിവസം തന്നെയാവും റിസപ്ഷന്‍.
ഹണിമൂണിനെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടിവരും.  ഏറ്റെടുത്ത സിനിമകള്‍ താന്‍ കാരണം മുടങ്ങരുതെന്നാണ് കരീനയുടെ ആഗ്രഹമത്രെ.

Advertisement