എഡിറ്റര്‍
എഡിറ്റര്‍
സെയ്ഫ്-കരീന വിവാഹം ദല്‍ഹിയിലും മുംബൈയിലും
എഡിറ്റര്‍
Thursday 30th August 2012 9:18am

മുംബൈ: സെയ്ഫ്- കരീന വിവാഹത്തെക്കുറിച്ച് ഓരോ ദിവസവും പുതിയ പുതിയ വാര്‍ത്തകളാണ് വരുന്നത്. എന്ത് വിശ്വസിക്കണം, എന്ത് വിശ്വസിക്കേണ്ട എന്നറിയാത്ത അവസ്ഥ. എന്നാലിപ്പോള്‍ പുതിയ വാര്‍ത്ത വരുന്നത് പടൗഡി ഹൗസില്‍ നിന്ന് തന്നെയാണ്. സെയ്ഫിന്റെ വിവാഹം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നതെന്നാണ് വാര്‍ത്ത.

Ads By Google

വിവാഹചടങ്ങ് ദല്‍ഹിയിലും പിന്നീട് മുംബൈയില്‍ സെലിബ്രിറ്റി പാര്‍ട്ടിയും.

അടുത്ത കുടുംബാംഗങ്ങള്‍ മാത്രമേ വിവാഹ ചടങ്ങില്‍ പങ്കെടുക്കൂവെന്ന് സെയ്ഫിന്റെ മാതാവ് ഷര്‍മിള ടാഗോര്‍ അറിയിച്ചു. വിവാഹത്തിന് മുന്നോടിയായി പടൗഡി പാലസ് മോടിപിടിപ്പിക്കുന്നുണ്ട്. എന്നാല്‍ വിവാഹ ചടങ്ങ് അവിടെവെച്ചുണ്ടാവില്ല. വിവാഹം ഒക്ടോബറിലുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.

സെയ്ഫ് അലിഖാനും അദ്ദേഹത്തിന്റെ ഡിസൈനറായ ഇളയ സഹോദരിയ്ക്കുമാണ് വിവാഹ ഒരുക്കങ്ങളുടെ ചുമതല. മാതാവ് ഷര്‍മിളയും ഇവരെ സഹായിക്കാനുണ്ടാവും.

Advertisement