ലക്‌നൗ: ബോളിവുഡ് സ്റ്റാര്‍ സെയ്ഫ് അലിഖാന്‍ ചൗധരി എയര്‍പോര്‍ട്ടില്‍  സുരക്ഷ ഉദ്യോഗസ്ഥരുമായി വഴക്കുണ്ടാക്കി. വി.ഐ.പി ലോഞ്ചിലിരിക്കാന്‍ സമ്മതിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.

Ads By Google

എയര്‍പോര്‍ട്ടില്‍ വി.ഐ.പി ലോഞ്ചിലായിരുന്നു സെയ്ഫ് അലിഖാന്‍ ഇരുന്നിരുന്നത്.

എന്നാല്‍ ഇദ്ദേഹത്തിനോട് വി.ഐ.പി ലോഞ്ചില്‍ നിന്നും പുറത്തുപോകാന്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയായിരുന്നു.

വി.ഐ.പി ലിസ്റ്റില്‍ സെയ്ഫിന്റെ പേരിലെന്ന് കാണിച്ചാണ് ഇവര്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്.  എന്നാല്‍ പുറത്തുപോകാന്‍ സെയ്ഫ് തയ്യാറായില്ലെന്ന് മാത്രമല്ല ഉദ്യോഗസ്ഥരുമായി അടിയുണ്ടാക്കുകയും ചെയ്തു. പ്രശ്‌നം വഷളായതിനെ തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തി ഇടപെട്ടാണ് പ്രശ്‌നം അവസാനിപ്പിച്ചത്.

രണ്ടുദിവസം മുമ്പ് ബുള്ളറ്റ് രാജയുടെ ഷൂട്ടിങിനായാണ് സെയ്ഫ് ലക്‌നൗവില്‍ എത്തിയത്. വഴക്കിന് ശേഷം അദ്ദേഹം മറ്റുള്ളവരെ പോലെ തന്നെ തുറന്ന സ്ഥലത്താണ്  ഫ്‌ളൈറ്റിനായി കാത്തുനിന്നത്. പിന്നീട് ജെറ്റ് എയര്‍വെയ്‌സില്‍ താരം തിരിച്ചു പോയി.